അമരാവതി: ലോക്ക് ഡൗണിൽ ഇളവുകൾ വരുത്തിയതിന് ശേഷം 12,794 ഇതരസംസ്ഥാന തൊഴിലാളികൾ സ്വദേശങ്ങളിലേക്ക് പോകാൻ തയ്യാറാണെന്ന് ആന്ധ്രപ്രദേശ് സർക്കാർ. ഇതിനായി വിജയവാഡയിൽ അന്തർ സംസ്ഥാന കൺട്രോൾ റൂമുകൾ തുറന്നുവെന്നും പ്രവർത്തനം നിയന്ത്രിക്കാനായി നോഡൽ ഓഫീസറെ ചുമതലപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. തൊഴിലാളികളെ തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട സംസ്ഥാന ചീഫ് സെക്രട്ടറിമാർക്ക് കത്ത് നൽകിയതായും ഇവരുടെ മറുപടികൾക്ക് അനുസൃതമായിരിക്കും പ്രവർത്തനമെന്നും അധികൃതർ അറിയിച്ചു. 13,255 ഇതരസംസ്ഥാന തൊഴിലാളികളാണ് ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നതെന്നും ഇതിൽ 12,794 പേർ സ്വദേശത്തേക്ക് പോകാൻ താൽപര്യപ്പെടുന്നവരാണെന്നും എന്നാൽ 461 പേർ സംസ്ഥാനത്ത് തന്നെ തുടരാൻ ആഗ്രഹം പ്രകടിപ്പിച്ചെന്നും അധികൃതർ കൂട്ടിച്ചേർത്തു.
ഇതരസംസ്ഥാന തൊഴിലാളികളെ തിരിച്ചയക്കാനൊരുങ്ങി ആന്ധ്രാപ്രദേശ് - അമരാവതി
13,255 ഇതരസംസ്ഥാന തൊഴിലാളികളാണ് ആന്ധ്രാപ്രദേശിലെ വിവിധ മേഖലകളിലായി ജോലി ചെയ്യുന്നത്.