കൊൽക്കത്ത: പശ്ചിമ ബംഗാളിൽ 12 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് മരണങ്ങൾ 463 ആയി ഉയർന്നു. നോർത്ത് 24 പർഗാനാസിൽ നിന്ന് അഞ്ച്, കൊൽക്കത്തയിൽ നിന്ന് നാല്, സൗത്ത് 24 പർഗാനാസിൽ രണ്ട്, ഹൗറയിൽ നിന്ന് ഒന്ന് എന്നിങ്ങനെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തത്. 454 കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 10,698 ആയി. 5,693 പേർ ചികിത്സയിൽ തുടരുമ്പോൾ 4,542 പേർ രോഗമുക്തി നേടി. 24 മണിക്കൂറിനുള്ളിൽ 9,008 സാമ്പിളുകൾ പരിശോധിച്ചു കഴിഞ്ഞു. ഇതുവരെ 3,24,707 പരിശോധനകൾ നടത്തി.
കൊൽക്കത്തയിൽ നിന്ന് 158 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. സൗത്ത് 24 പർഗാനാസിൽ നിന്ന് 69, ഹൗറയിൽ നിന്ന് 62 കേസുകളും റിപ്പോർട്ട് ചെയ്‌തു. പശ്ചിം മെദിനിപൂരിൽ നിന്ന് 49, സൗത്ത് 24 പർഗാനസിൽ നിന്ന് 28, പൂർബ മെദിനിപൂരിൽ നിന്ന് 13, നാദിയയിൽ നിന്ന് പത്ത്, മുർഷിദാബാദിൽ നിന്ന് ആറ്, ഹൂഗ്ലിയിൽ നിന്ന് നാല്, ബൻകുരയിൽ നിന്ന് മൂന്ന്, പൂർബ ബർദ്വാനിൽ നിന്ന് രണ്ട്, ബിർഭം ജില്ലയിൽ നിന്ന് ഒരു കേസും റിപ്പോർട്ട് ചെയ്‌തു. ഉത്തര ബംഗാളിൽ നിന്ന് 49 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. ജൽപായ്‌ഗുരിയിൽ നിന്ന് 25, കൂച്ച് ബെഹാറിൽ നിന്ന് 12, ഡാർജലിങിൽ നിന്ന് നാല്, അലിപൂർദുവറിൽ നിന്ന് മൂന്ന്, മാൽദയിൽ നിന്ന് രണ്ട്, കലിംപോംഗ്, ഉത്തർ ദിനാജ്‌പൂർ, ദക്ഷിണ ദിനാജ്‌പൂർ എന്നിവിടങ്ങളിൽ നിന്ന് ഓരോ കേസുകൾ വീതവും റിപ്പോർട്ട് ചെയ്‌തു.