പോണ്ടിച്ചേരി: പുതുച്ചേരിയില്‍ 12 കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 337 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുച്ചേരിയില്‍ 440 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു. 446 പേര്‍ രോഗമുക്തരായി. കേന്ദ്രഭരണ പ്രദേശത്ത് 17,749 പേര്‍ക്ക് ഇതുവരെ കൊവിഡ് ബാധിച്ചു. ഇതില്‍ 12,581 പേര്‍ രോഗമുക്തരായി. നിലവില്‍ 4,831 പേരാണ് ചികിത്സയിലുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2,081 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതുവരെ 85,906 സാമ്പിളുകളാണ് പരിശോധിച്ചത്.
പുതുച്ചേരിയില്‍ 24 മണിക്കൂറിനിടെ 12 കൊവിഡ് മരണം - coronavirus
കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുച്ചേരിയില്‍ 440 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തു.