ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ദളിതരെ മര്‍ദിച്ച 12 പേര്‍ അറസ്റ്റില്‍. സിക്കന്ദര്‍പൂര്‍ അയ്‌മ ഗ്രാമത്തിലെ ആളുകളാണ് അറസ്റ്റിലായത്. ദേശീയ സുരക്ഷാ നിയമം ചുമത്തിയാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കൂടാതെ കൃത്യനിര്‍വഹണത്തില്‍ അലംഭാവം കാട്ടിയ മഹാരാജ്‌ഗഞ്ച് പൊലീസ് സ്റ്റേഷനിലെ അരവിന്ദ് പാണ്ഡെയെ സസ്‌പെന്‍ഡ് ചെയ്‌തു. ഗ്രാമത്തിലെ ദളിത് പെണ്‍കുട്ടികളെ മുസ്‌ലീം പ്രദേശവാസികള്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് ദളിത് വിഭാഗക്കാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് വടിയും ആയുധങ്ങളുമായി ഇവര്‍ ആക്രമിക്കപ്പെടുകയായിരുന്നു. പ്രതികളായ 9 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 12 പേരെ ഇനിയും തിരിച്ചറിയാന്‍ ശേഷിക്കുന്നുവെന്ന് അസംഗര്‍ പൊലീസ് സൂപ്രണ്ട് ത്രിവേണി സിങ് അറിയിച്ചു. പ്രതികളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 25000രൂപ പാരിതോഷികവും പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശില്‍ ദളിതരെ മര്‍ദിച്ച 12 പേര്‍ അറസ്റ്റില്‍ - crime news
സിക്കന്ദര്‍പൂര്‍ അയ്‌മ ഗ്രാമത്തിലെ ആളുകളാണ് അറസ്റ്റിലായത്. ഗ്രാമത്തിലെ ദളിത് പെണ്‍കുട്ടികളെ മുസ്‌ലീം പ്രദേശവാസികള്‍ പീഡിപ്പിച്ചുവെന്നാരോപിച്ച് ദളിത് വിഭാഗക്കാര്‍ പ്രതിഷേധിച്ചിരുന്നു. തുടര്‍ന്ന് ഇവര്‍ ആക്രമിക്കപ്പെടുകയായിരുന്നു
![ഉത്തര്‍പ്രദേശില്‍ ദളിതരെ മര്‍ദിച്ച 12 പേര്‍ അറസ്റ്റില്‍ ഉത്തര്‍പ്രദേശില്‍ ദളിതരെ മര്‍ദിച്ച 12 പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് യുപി ക്രൈം ന്യൂസ് ക്രൈം ന്യൂസ് 12 held for thrashing Dalits in UP village UP crime news up crime news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7599249-621-7599249-1592036833506.jpg?imwidth=3840)