ഹൈദരാബാദ്: യുഎസ്എയിൽ കുടുങ്ങിക്കിടന്ന 118 പേരെ വന്ദേ ഭാരത് മിഷന്‍റെ ഭാഗമായി ഇന്ത്യയിലെത്തിച്ചു. യുഎസ്എയിൽ നിന്നുള്ള രണ്ടാമത്തെ സംഘത്തെയാണ് എയർ ഇന്ത്യ എഐ 1617 വിമാനത്തില്‍ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ എത്തിച്ചത്. എയർപോർട്ട് അധികൃതർ ആളുകളുടെ സഞ്ചാര പാത മുഴുവനായും സാനിറ്റൈസർ കൊണ്ട് അണുവിമുക്തമാക്കിയിരുന്നു. 20-25 പേരുള്ള സംഘങ്ങളാക്കി സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് യാത്രക്കാരെ എയർപോർട്ടിന് പുറത്തെത്തിച്ചത്. തെർമർ സ്ക്രീനിങ്ങ് സംവിധാനവും എയർപോർട്ടിൽ അധികൃതർ ഒരുക്കിയിരുന്നു.
വന്ദേ ഭാരത് മിഷൻ ; യുഎസ്എയിൽ നിന്ന് 118 പേർ തിരികെയെത്തി
യുഎസ്എയിൽ നിന്നുള്ള രണ്ടാമത്തെ സംഘമാണ് എയർ ഇന്ത്യ ഫ്ലൈറ്റ് 1617 വിമാനത്തില്‍ ൽ ഹൈദരാബാദിൽ എത്തിയത്.