ETV Bharat / bharat

പശ്ചിമ ബംഗാളിൽ 11 പേർ ഇടിമിന്നലേറ്റ് മരിച്ചു; നാല് പേർക്ക് പരിക്ക് - പശ്ചിമ ബംഗാൾ

ബങ്കുറ, പൂർബ ബാർധമാൻ എന്നി ജില്ലകളിൽ നിന്നുള്ള അഞ്ച് പേരും ഹൗറ ജില്ലയിലെ ഒരാളുമാണ് മരിച്ചത്.

lightning strikes in West Bengal  West Bengal news  lightning strike  thunderstorm  ഇടിമിന്നലേറ്റ് മരിച്ചു  പശ്ചിമ ബംഗാൾ  കൊൽക്കത്ത
പശ്ചിമ ബംഗാളിൽ 11 പേർ ഇടിമിന്നലേറ്റ് മരിച്ചു, നാല് പേർക്ക് പരിക്ക്
author img

By

Published : Jul 28, 2020, 11:35 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബങ്കുറ, പൂർബ ബാർധമാൻ, ഹൗറ ജില്ലകളിൽ തിങ്കളാഴ്ചയുണ്ടായ ഇടിമിന്നലിൽ 11 പേർ മരിച്ചു. നാല് പേർക്ക് പരിക്കേറ്റു. ബങ്കുറ, പൂർബ ബാർധമാൻ എന്നി ജില്ലകളിൽ നിന്നുള്ള അഞ്ച് പേരും ഹൗറ ജില്ലയിലെ ഒരാളുമാണ് മരിച്ചത്.

ബങ്കുറയിലെ ഒണ്ട, ബങ്കുറ സർദാർ പൊലീസ് സ്റ്റേഷൻ എന്നീ പ്രദേശങ്ങളിൽ നിന്നുള്ള ഒരു സ്ത്രീയും ഒരു പുരുഷനുമാണ് അപകടത്തിൽ മരിച്ചത്. ഇവർ ജോലി ചെയ്തകൊണ്ടിരുന്ന വയലിൽ ഇടിമിന്നലേറ്റതിനെത്തുടന്നായിരുന്നു അപകടം. മറ്റ് രണ്ട് പേർ ഒണ്ടയിലും ഒരാൾ ഗംഗജൽഘട്ടിയിലുമാണ് മരിച്ചത്. പൂർബ ബർദ്ധമാൻ ജില്ലയിലെ ഗാൽസി പൊലീസ് സ്റ്റേഷന് കീഴിലുള്ള വിവിധ ഗ്രാമങ്ങളിലുണ്ടായ ഇടിമിന്നലിലാണ് മൂന്ന് പേർ മരിച്ചത്. ഖണ്ടഗോഷ് പൊലീസ് സ്റ്റേഷന് കീഴിലുള്ള ദുബ്രാജാട്ടിലെ കൃഷിസ്ഥലത്ത് ഇടിമിന്നലേറ്റ് ഒരു സ്ത്രീ മരിച്ചു. ദേവാണ്ടിഗി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള താലിത് ഗ്രാമത്തിലെ കുളത്തിൽ കുളിക്കുന്നതിനിടെ ഇടിമിന്നലിൽ ഒരാൾ മരിച്ചു, നാല് പേർക്ക് പരിക്കേറ്റു. ഹൗറ ജില്ലയിലെ ബാഗ്നാൻ പ്രദേശത്ത്, ഇടിമിന്നലിൽ 50 വയസുകാരൻ മരിച്ചു. ഇടിമിന്നലിനെ തുടർന്ന് മരത്തിനടിയിൽ അഭയം പ്രാപിക്കുകയും മരത്തിന് ഏറ്റ മിന്നലിൽ മരിക്കുകയുമായിരുന്നു.

അതേ സമയം, ദക്ഷിണ ബംഗാളിലെ ചില സ്ഥലങ്ങളിൽ ചൊവ്വാഴ്ച മഴയോ ഇടിമിന്നലോ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.