ജയ്‌പൂർ: രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,364 ആയി ഉയർന്നു. ജയ്‌പൂരിൽ 26, ജോദ്‌പൂരിൽ 25, കോട്ടയിൽ 24, അജ്‌മീറിൽ 11, ടോങ്കിൽ എട്ട്, ധോൽപൂരിൽ നിന്ന് നാല്, ബൻസ്വര, നാഗോർ, സിക്കാർ, ഉദയ്‌പൂർ എന്നീ ജില്ലകളിൽ നിന്ന് ഓരോ കേസുകളുമാണ് റിപ്പോർട്ട് ചെയ്‌തത്. രണ്ട് മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്‌തതോടെ ആകെ മരണസംഖ്യ 52 ആയി. 770 പേർക്ക് രോഗം ഭേദമായി. സംസ്ഥാനത്ത് കൊവിഡ് ഭേദമാവുന്നവരുടെ എണ്ണം വർധിക്കുന്നതായും, പ്രതിദിനം 10,000 ടെസ്റ്റുകൾ നടത്താനുള്ള ശ്രമത്തിലാണ് സർക്കാരെന്നും രാജസ്ഥാൻ ആരോഗ്യമന്ത്രി രഘു ശർമ്മ അറിയിച്ചു.
രാജസ്ഥാനിൽ 102 പേർക്ക് കൂടി കൊവിഡ്; മരണസംഖ്യ 52
രാജസ്ഥാനിലെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 2,364. 770 പേർക്ക് രോഗം ഭേദമായി.