ഭോപാൽ: ഛത്തീസ്‌ഗഡിൽ നിന്നും മഹാരാഷ്ട്രയിൽ നിന്നും നക്‌സലുകളുടെ കടന്നുകയറ്റം വർധിച്ചതോടെ നക്‌സൽ ഭീഷണി നേരിടുന്ന പ്രദേശങ്ങളിൽ ആറ് കമ്പനി അർദ്ധസൈനിക വിഭാഗങ്ങളെ വിന്യസിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. മധ്യപ്രദേശിലെ ബാലഘട്ട്, മണ്ട്‌ല പ്രദേശങ്ങളിൽ നക്സല്‍ ഗ്രൂപ്പുകള്‍ പ്രവർത്തിക്കുന്നതായും അധികൃതർ വ്യക്തമാക്കി. മധ്യപ്രദേശ് പൊലീസിന്‍റെ നക്‌സൽ വിരുദ്ധ ഹോക്ക് ഫോഴ്‌സിനെ ഇതിനകം ബാലഘട്ടിൽ വിന്യസിച്ചിട്ടുണ്ട്.
2020 നവംബർ, ഡിസംബർ മാസങ്ങളിലെ വ്യത്യസ്ത ഏറ്റുമുട്ടലിൽ മൂന്ന് വനിതാ മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ ഛത്തീസ്ഗഡിൽ നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ്. ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ നിന്നുള്ള ശർദയാണ് (25) ഇതിൽ ഒരാൾ. ഇവരുടെ തലക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരുന്നു.