ന്യൂഡൽഹി: 2020ൽ കാണാതായ നൂറോളം കുട്ടികളെ കണ്ടെത്തിയതായി ഡൽഹി പൊലീസിൻ്റെ റിപ്പോർട്ട്. കണ്ടെത്തിയ കുട്ടികളെ സുരക്ഷിതമായി മാതാപിതാക്കളെ ഏൽപ്പിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
ഡൽഹിക്ക് പുറമെ ബിഹാർ, ഉത്തർപ്രദേശ്, ഛത്തീസ്‌ഗഢ്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും സമാന കേസുകൾ കൂടുതലാണെന്ന് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്ത് 2020 ജനുവരി മുതൽ ഒക്ടോബർ വരെ കാണാതായ 3,507 പേരിൽ 2,629 കുട്ടികളെ പൊലീസ് കണ്ടെത്തി. കാണാതായ കുട്ടികളെ കണ്ടെത്തുന്നതിൽ സബ് ഇൻസ്പെക്‌ടർമാരായ മുഹമ്മദ് ഷാഫി, വീരേന്ദർ, എ.എസ്.ഐ എം.പി സിങ് എന്നിവർ പ്രധാന പങ്കുവഹിച്ചതായി പൊലീസ് പറഞ്ഞു.