ന്യൂഡൽഹി: ഷക്കൂർ ബസ്തി റെയിൽവേ സ്റ്റേഷനിൽ കൊവിഡ് രോഗികൾക്കായി പത്ത് ട്രെയിൻ കോച്ചുകൾ ഐസൊലേഷന്‍ വാർഡുകളാക്കി മാറ്റി. 160 കിടക്കകളാണ് ഒരുക്കിയിട്ടുള്ളത്. കൊവിഡ് 19 സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്തവരെ മാത്രമേ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിക്കൂ എന്ന് റെയിൽവേ അധികൃതർ പറഞ്ഞു. ഓരോ കോച്ചിലും 16 കിടക്കകളും ഓക്സിജൻ സിലിണ്ടറും ഉണ്ടായിരിക്കുമെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.
കൂടാതെ ഓരോ കോച്ചിനും ഒരു ഡോക്ടർ, നഴ്സ്, അറ്റൻഡന്റ്, ശുചിത്വ തൊഴിലാളികൾ എന്നിവരും ഉണ്ടായിരിക്കും. രോഗിയുടെ അവസ്ഥ മോശമാകുമ്പോൾ ഉടനെ തന്നെ ആശുപത്രിയിലേക്ക് മാറ്റും .