ചണ്ഡീഖഡ്: പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ ഓട്ടോറിക്ഷ മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക്. ജാസിയയിലെ എസ്എംഡി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. അപകടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ ഡിഎംസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ഓട്ടോറിക്ഷയില്‍ പത്ത് കുട്ടികളെ ഒരുമിച്ച് കയറ്റിയതാണ് അപകടത്തിന് കാരണമെന്ന് പരിക്കേറ്റ കുട്ടികളുടെ മാതാപിതാക്കള്‍ ആരോപിച്ചു. കുട്ടികളെ സുരക്ഷിതമായി വീട്ടിലേക്ക് എത്തിക്കേണ്ട ചുമതല സ്‌കൂളിനാണെന്നും അവര്‍ പറഞ്ഞു.
ഓട്ടോറിക്ഷ മറിഞ്ഞ് പത്ത് കുട്ടികള്‍ക്ക് പരിക്ക് - auto
ഓട്ടോറിക്ഷ ഡ്രൈവര്‍ക്കും ഗുരുതരമായി പരിക്കേറ്റു