ലക്നൗ: ഡല്‍ഹി-ഹരിദ്വാർ ദേശീയപാതയിലെ ഗംഗാ കനാലിലേക്ക് കാര്‍ മറിഞ്ഞ് ഒരാള്‍ മരിച്ചു, 28 കാരനായ ഹരിയാന സ്വദേശിയാണ് മരിച്ചത്. ഒരാളെ കാണാതായി. മറ്റ് രണ്ട് യാത്രക്കാരെ രക്ഷപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. മുസാഫർനഗർ നഗരത്തിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള പുർകാസി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ധമാത്ത് ഗ്രാമത്തിനടുത്താണ് സംഭവം നടന്നതെന്ന് സർക്കിൾ ഓഫീസർ കുൽദീപ് സിംഗ് പറഞ്ഞു.
ഹരിയാനയിലെ പൽവാലിൽ നിന്ന് കാറിൽ ഹരിദ്വാറിലേക്ക് പോകുകയായിരുന്ന മോഹിത് (28), അനുജ് (30), അനിൽ (28), ഭാരത് (25) എന്നിവരടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. പൊലീസ് സ്ഥലത്തെത്തി മോഹിതിനെയും അനുജിനെയും കനാലിൽ നിന്ന് രക്ഷപ്പെടുത്തി. അനിലിന്‍റെ മൃതദേഹം പുറത്തെടുത്തു. ഭരതിനായി തെരച്ചില്‍ ഊര്‍ജിതമാക്കി.