ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐഎസ്ഐഎസ് ബന്ധം ആരോപിച്ച് ഒരാള്‍ അറസ്റ്റില്‍. ഭീകരവാദ വിരുദ്ധ സംഘടനയും സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇയാള്‍ പിടിയിലാകുന്നത്. റാഷിദ് അഹമ്മദ് എന്ന 23 കാരനായ യുവാവ് പാകിസ്ഥാനിലെ ഐഎസ് ഏജന്‍റാണെന്നാണ് വ്യക്തമാകുന്നത്.
ഇയാളുടെ മൊബൈല്‍ ഫോണും കസ്റ്റഡിയിലെടുത്തു. ഈ ഫോണില്‍ നിന്നും ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങളുടെ ഫോട്ടോകള്‍, വീഡിയോ ക്ലിപ്പുകള്‍ എന്നിവ ഐഎസിന് കൈമാറിയ വിവരവും തെളിവായി കണ്ടെത്തിയിട്ടുണ്ട്. പ്രാഥമിക പരിശോധനയില്‍ ഇയാള്‍ രണ്ട് തവണ പാകിസ്ഥാനില്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്.