ഹൈദരാബാദ്: ഹൈദരാബാദിൽ ഒരു കോടി രൂപയുടെ കള്ളപ്പണം പിടികൂടി. ദുബ്ബാക്ക സ്വദേശികളായ രണ്ട് പേരെ ഹൈദരാബാദ് ടാസ്‌ക് ഫോഴ്‌സ് പൊലീസ് പിടികൂടി. ദുബാക്ക ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി രഘുനന്ദൻ റാവുവിൻ്റെ ബന്ധു സുരഭി ശ്രീനിവാസ്, കാർ ഡ്രൈവർ രവികുമാർ എന്നിവരെയാണ് പിടികൂടിയത്. ബേഗംപേട്ടിൽ നിന്ന് ദുബ്ബാക്കയിലേക്ക് പോകുകയായിരുന്ന കാറിൽ നിന്നാണ് പണം കണ്ടെടുത്തത്. അറസ്റ്റിലായവരെ തുടർനടപടികൾക്കായി ബീഗംപേട്ട് പൊലീസിന് കൈമാറി.
ഹൈദരാബാദിൽ കള്ളപ്പണ വേട്ട; ബി.ജെ.പി നേതാവിൻ്റെ ബന്ധുവും കാർ ഡ്രൈവറും പിടിയിൽ - നേതാവിൻ്റെ ബന്ധു പിടിയിൽ
ദുബാക്ക ഉപതിരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർഥി രഘുനന്ദൻ റാവുവിൻ്റെ ബന്ധു സുരഭി ശ്രീനിവാസ്, കാർ ഡ്രൈവർ രവികുമാർ എന്നിവരെയാണ് പിടികൂടിയത്.
ഹൈദരാബാദിൽ കള്ളപ്പണ വേട്ട; ബി.ജെ.പി നേതാവിൻ്റെ ബന്ധുവും കാർ ഡ്രൈവറും പിടിയിൽ