ന്യൂഡൽഹി: കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയ്ക്ക് ഗുജറാത്തിലെയും ഹിമാചൽ പ്രദേശിലെയും തെരഞ്ഞെടുപ്പ് ഫലങ്ങളുമായി യാതൊരു ബന്ധവുമില്ലെന്ന് കോൺഗ്രസ്. 'രാഹുല്‍ ഗാന്ധിയുടെ പദയാത്രക്ക് നിയമസഭ തെരഞ്ഞെടുപ്പുമായി എന്തെങ്കിലും ബന്ധമുണ്ടെന്ന് ഞങ്ങള്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന്' കോൺഗ്രസ് വക്താവ് പവൻ ഖേര ഇടിവി ഭാരതിനോട് പറഞ്ഞു.
ഹിമാചലില്‍ കോണ്‍ഗ്രസിന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞെന്നും ബിജെപിയുമായുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എന്നിവരുൾപ്പെടെയുള്ള കോൺഗ്രസിന്‍റെ ഏതാനും മുൻനിര നേതാക്കൾ മാത്രമാണ് ഗുജറാത്തിൽ പാർട്ടി സ്ഥാനാർഥികൾക്ക് വേണ്ടി പ്രചാരണം നടത്തിയത് എന്നത് എടുത്ത് പറയേണ്ടതാണ്. 1985 മുതല്‍ അഞ്ച് വര്‍ഷം കൂടുമ്പോള്‍ സർക്കാർ മാറുന്ന ഹിമാചൽ പ്രദേശിൽ കോണ്‍ഗ്രസ് സർക്കാർ രൂപീകരിക്കുമെന്ന് കോൺഗ്രസ് പ്രതീക്ഷിച്ചിരുന്നെന്നും ഖേര പറഞ്ഞു.
ഹിമാചൽ പ്രദേശിൽ കോൺഗ്രസ് തീർച്ചയായും സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ ബിജെപി റെക്കോര്‍ഡ് നേട്ടത്തിലേക്ക് അടുത്ത തെരഞ്ഞെടുപ്പ് വേളയില്‍ പോലും ഭരണ വിരുദ്ധത പ്രകടമായിരുന്നെന്നും പവന്‍ ഖേര കൂട്ടിച്ചേര്‍ത്തു.