ETV Bharat / bharat

കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പ്രഖ്യാപിച്ചു

SARS-CoV-2 ന്‍റെ മിക്ക വകഭേദങ്ങൾക്കും കോവാക്സിൻ 78% ഫലപ്രദമാണെന്ന് പഠനഫലം.

കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പ്രഖ്യാപിച്ചു  SARS-CoV-2  കോവാക്സിൻ  ഭാരത് ബയോടെക്  ഐ‌സി‌എം‌ആർ  Bharat Biotech  ICMR
കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണ ഫലങ്ങൾ പ്രഖ്യാപിച്ചു
author img

By

Published : Apr 21, 2021, 5:08 PM IST

ഹൈദരാബാദ്: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണത്തിന്‍റെ ഇടക്കാല ഫലങ്ങൾ പ്രഖ്യാപിച്ചു. കൊവിഡ് രോഗബാധയ്ക്ക് കോവാക്സിൻ 78% ഫലപ്രദമാണെന്ന് പഠനഫലം വ്യക്തമാക്കിയതായി ഐസിഎംആർ പറയുന്നു. കോവാക്സിന്‍റെ സുരക്ഷയും കാര്യക്ഷമതയും സംബന്ധിച്ച അന്തിമ ഫലം ജൂണിൽ ലഭ്യമാകും.

മൂന്നാം ഘട്ട പരീക്ഷണത്തിൽ 18നും 98നുമിടയിൽ പ്രായമുള്ള 25,800 പേർ പങ്കെടുത്തു. ഇതിൽ 10% പേരും 60 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഐസിഎംആറിന്‍റെ ധനസഹായത്തോടെയാണ് കോവാക്സിന്‍റെ മൂന്നാം ഘട്ട പരീക്ഷണം നടന്നത്.

SARS-CoV-2 ന്‍റെ ഇരട്ട വകഭേദം സംഭവിച്ച വൈറസിനെതിരെ കോവാക്സിൻ ഫലപ്രദമാണെന്ന് ഭാരത് ബയോടെക് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. കൃഷ്ണ എല്ല പറഞ്ഞു.

ഐ‌സി‌എം‌ആർ, ഭാരത് ബയോടെക് എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരുടെ ശ്രമഫലമായാണ് SARS-CoV-2 ന്‍റെ മിക്ക വകഭേദങ്ങൾക്കും എതിരായി പ്രവർത്തിക്കുന്ന ഉയർന്ന നിലവാരവും ഫലപ്രാപ്തിയുമുള്ള അന്താരാഷ്ട്ര വാക്സിൻ ലഭിച്ചതെന്ന് ഐ‌സി‌എം‌ആർ ഡയറക്ടർ ജനറൽ പ്രൊഫ. ബൽറാം ഭാർഗവ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.