ആദ്യ കുഞ്ഞിനെ വരവേല്‍ക്കാനൊരുങ്ങി 'ഭാബിജി ഘർ പർ ഹേൻ' Bhabhiji Ghar Par Hai താരം വിദിഷ ശ്രീവാസ്‌തവ Vidisha Srivastava. അടുത്തിടെ ഒരു അഭിമുഖത്തില്‍ വിദിഷ ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ഒപ്പം സോഷ്യല്‍ മീഡിയയിലൂടെ തന്‍റെ ബോൾഡ് മെറ്റേണിറ്റി ഷൂട്ടിൽ Maternity shoot നിന്നുള്ള ചിത്രങ്ങൾ താരം പങ്കിടുകയും ചെയ്‌തു.
ഗർഭകാലത്തുടനീളം താൻ ജോലി ചെയ്യുന്നുണ്ടെന്നും തനിക്ക് എല്ലാ പിന്തുണയും നൽകിയ ഭർത്താവിനെ അഭിനന്ദിക്കുന്നതായും വിദിഷ ശ്രീവാസ്‌തവ പറയുന്നു. അഭിമുഖത്തിൽ, വിദിഷ തന്‍റെ ബോൾഡ് ഫോട്ടോഷൂട്ടിനെ കുറിച്ച് പറയുന്നുണ്ട്. ഡെലിവറി കഴിഞ്ഞ് ഒരു മാസത്തേക്ക് ചെറിയൊരു ഇടവേള മാത്രമാകും എടുക്കുന്നതെന്നും നടി പറഞ്ഞു.
'എന്‍റെ ഗർഭകാലം മുഴുവൻ ഞാൻ എങ്ങനെ ആയിരുന്നുവെന്ന് ഓർമിപ്പിക്കുന്ന ഒരു ഫോട്ടോഷൂട്ട് ചെയ്യാൻ ഞാൻ ആഗ്രഹിച്ചു. എന്നെ അഭിനന്ദിക്കുകയും അംഗീകരിക്കുകയും ചെയ്യുന്നതായിരുന്നു ഫോട്ടോഷൂട്ട് . അത് യഥാർഥവും സ്നേഹം നിറഞ്ഞതുമായി നിലനിർത്താൻ ഞാൻ ആഗ്രഹിച്ചു' -വിദിഷ ശ്രീവാസ്‌തവ പറഞ്ഞു.
'ഒരു ചികിത്സാരീതിയാണ് ജോലി. എനിക്ക് കഴിയുന്നിടത്തോളം ഞാൻ ഷൂട്ടിംഗ് തുടരും. ഞാൻ എഴുന്നേറ്റു, ആളുകളുമായി സംസാരിക്കുന്നു, ഹാസ്യ രംഗങ്ങൾ ചിത്രീകരിക്കുന്നു. കുട്ടി ഒരു നടന്‍/നടി ആയി ജനിക്കുമെന്ന് എല്ലാവരും എന്നോട് പറയുന്നു. ഡെലിവറി കഴിഞ്ഞ്, ഞാൻ ഏകദേശം ഒരു മാസത്തേക്ക് ഒരു ചെറിയ ഇടവേള എടുക്കും. തുടർന്ന് എത്രയും വേഗം ജോലിയിൽ പ്രവേശിക്കും. വളരെ സൗകര്യപ്രദമാണ് പ്രൊഡക്ഷൻ ഹൗസ്, കൂടാതെ യൂണിറ്റ് എനിക്ക് ദിവസം മുഴുവൻ ഇടവേളകൾ നൽകുന്നു. എന്‍റെ കുഞ്ഞിനെ അധികം കാണിക്കാത്ത വിധത്തിലാണ് എന്‍റെ വസ്ത്രങ്ങൾ നിർമിച്ചിരിക്കുന്നത്.' -വിദിഷ ശ്രീവാസ്‌തവ കൂട്ടിച്ചേര്‍ത്തു.
പ്രസവ ശേഷം താന്‍ റാഞ്ചിയിൽ നിന്നും മുംബൈയിലേക്ക് മാറുമെന്നും വിദിഷ പറഞ്ഞു. തന്‍റെ ഗർഭത്തെ കുറിച്ച് ആസൂത്രണം ചെയ്‌തിട്ടില്ലെന്നും വിദിഷ പറഞ്ഞു. 'ദൈവത്തിന്‍റെ പദ്ധതികള്‍ ഏറ്റവും മികച്ചതാണ്. എന്‍റെ ഭർത്താവാണ് എന്‍റെ ഏറ്റവും ശക്തമായ പിന്തുണ. എന്‍റെ പ്രസവശേഷം റാഞ്ചിയിൽ നിന്ന് മുംബൈയിലേക്ക് മാറും. ഷോയിൽ ചേർന്ന് 10 മാസത്തിന് ശേഷം ഞാൻ ഗർഭിണി ആയതിനാൽ, എന്‍റെ നിർമാതാക്കളോട് എങ്ങനെ ഇക്കാര്യം പറയുമെന്ന് എനിക്കറിയില്ലായിരുന്നു. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് നിർമാതാക്കൾ എന്നെ അഭിനന്ദിച്ചു. സൗമ്യ ടണ്ടനും അവളുടെ ഗർഭാവസ്ഥയില്‍ ഷോയ്ക്കായി ഷൂട്ട് ചെയ്‌തതിനാൽ, എനിക്കും ചിത്രീകരണം മാനേജ് ചെയ്യാന്‍ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു.' വിദിഷ ശ്രീവാസ്‌തവ പറഞ്ഞു.
2018 ഡിസംബറിലായിരുന്നു വിദിഷയുടെ വിവാഹം. സായക് പോള്‍ ആണ് വിദിഷയുടെ ഭര്‍ത്താവ്. ഇരുവരും അടുത്തിടെ നടത്തിയ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നത്. ഒരു പാപ്പരാസിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടത്. വിദിഷയുടെ ഈ മെറ്റേണിറ്റി ഫോട്ടോഷൂട്ട് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്‌ടിക്കുകയാണ്.
'ഭാബിജി ഘർ പർ ഹേ'യിൽ അനിത ഭാബി എന്ന കഥാപാത്രത്തെയാണ് വിദിഷ അവതരിപ്പിക്കുന്നത്.
Also Read: മെറ്റേണിറ്റി ഫോട്ടോഷൂട്ടിൽ തിളങ്ങി കാജല്‍ അഗർവാള്‍.... ചിത്രങ്ങള്‍ വൈറൽ