ETV Bharat / bharat

തെലങ്കാന തെരഞ്ഞെടുപ്പ് വിജയ പ്രവചനം: കോടികളുടെ വാതുവയ്‌പ്പ്, ഓണ്‍ലൈന്‍ ആയും ഓഫ്‌ലൈന്‍ ആയും

Betting in crores on Telangana election result: ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇതുവരെ 500 കോടിയോളം രൂപയുടെ വാതുവയ്‌പ്പ്

Betting in crores of rupees on results in Telangana  Legislative Assembly battle  Neighboring states are also interested  500 crores of betting done online and offline  betting on the five states exceed 1000 crores  Gangs from Delhi and Mumbai entered the field  Vigorous in neighboring states too  ഏതൊക്കെ പാര്‍ട്ടികളാകും വെന്നിക്കൊടി പാറിക്കുക  വിജയിക്കുന്ന പടക്കുതിരകള്‍ ആരൊക്കെ  സംസ്ഥാനത്ത് ആര് അധികാരത്തിലെത്തും
betting-in-crores-of-rupees-on-results-in-telangana
author img

By ETV Bharat Kerala Team

Published : Nov 30, 2023, 12:46 PM IST

ഹൈദരാബാദ് : പ്രമുഖ കക്ഷികളുടെ വിജയം പ്രവചിച്ച് സംസ്ഥാനത്ത് പോളിങ് ദിനമായ ഇന്നും വാതുവയ്‌പുകള്‍ തുടരുകയാണ് (Legislative Assembly battle) കോടികള്‍ മറിയുന്ന വാതുവയ്‌പ്പാണ് നടക്കുന്നത് (Betting in crores of rupees on results in Telangana). സംസ്ഥാനത്ത് ആര് അധികാരത്തിലെത്തും, വിജയിക്കുന്ന പടക്കുതിരകള്‍ ആരൊക്കെ, മത്സരരംഗത്തുള്ള സംസ്ഥാന നേതാക്കളുടെ ഭാവിയെന്താകും, പ്രധാന നേതാക്കളുടെ ഭൂരിപക്ഷം എത്രയാകും, ഏതൊക്കെ മണ്ഡലങ്ങളില്‍ ഏതൊക്കെ പാര്‍ട്ടികളാകും വെന്നിക്കൊടി പാറിക്കുക തുടങ്ങിയ വിഷയങ്ങളില്‍ വന്‍തുകയ്ക്കാണ് വാതുവയ്‌പ്പ് നടക്കുന്നത്.

ഓണ്‍ലൈനിലും ഓഫ് ലൈനിലുമായി ഇതുവരെ 500 കോടിയോളം രൂപയുടെ വാതുവയ്‌പ്പ് നടന്നിട്ടുണ്ടെന്നാണ് പൊലീസ് നല്‍കുന്ന വിവരം (500 crores of betting on Telangana election result). തെലങ്കാനയ്ക്ക് പുറമെ രാജസ്ഥാന്‍, ഛത്തീസ്‌ഗഡ്, മധ്യപ്രദേശ്, മിസോറം തുടങ്ങിയ സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് പൂര്‍ത്തിയായിട്ടുണ്ട്. വ്യത്യസ്‌ത തീയതികളിലാണ് വോട്ടെടുപ്പ് നടന്നതെങ്കിലും ഞായറാഴ്‌ചയാണ് എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണലും ഫലപ്രഖ്യാപനവും.

ഈ അഞ്ച് സംസ്ഥാനങ്ങളിലും കൂടി ആയിരം കോടിയിലേറെ രൂപയുടെ വാതുവയ്‌പ നടന്നിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. വാതുവയ്‌പ്പ് തുക ഇനിയും കൂടിയേക്കുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു ലക്ഷത്തിന് പന്തയം വച്ചാല്‍ നിങ്ങള്‍ക്ക് രണ്ട് ലക്ഷം നേടാം എന്ന പരസ്യവാചകത്തോടെയാണ് വാതുവയ്‌പ്പുകള്‍ നടക്കുന്നത്. മുഖ്യപാര്‍ട്ടികളിലെ പ്രമുഖ നേതാക്കളുടെ വിജയമാണ് ഇക്കുറി വന്‍തുകയ്ക്ക് പ്രവചിച്ച് വാതുവയ്‌പ്പുകള്‍ നടന്നിരിക്കുന്നത്.

മുഖ്യമന്ത്രി കെസിആര്‍, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡി, മന്ത്രിമാരായ കെടിആര്‍, ഹരീഷ് റാവു, ബിജെപി നേതാവ് എത്തല രാജേന്ദര്‍ തുടങ്ങിയ വലിയ നേതാക്കളുടെ ഭൂരിപക്ഷ പ്രവചനത്തിനും വന്‍തുകയാണ് വാതുവച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവലഭൂരിപക്ഷം ആര്‍ക്ക് ലഭിക്കുമെന്നതും പന്തയവിഷയമാണ്. സ്ഥാനാര്‍ഥികളുടെ ജയപരാജയ സാധ്യതകള്‍ വിലയിരുത്തുന്നുണ്ട്.

ഒരു ലക്ഷം രൂപയ്ക്കാണ് ചില വാതുവയ്‌പ്പ് ആപ്പുകളും വെബ്സൈറ്റുകളും പന്തയം വയ്പ്പിക്കുന്നത്. ഒന്ന് വച്ചാല്‍ പത്ത് കിട്ടും എന്ന വാഗ്‌ദാനത്തിലാണ് വാതുവയ്‌പ്പ് പുരോഗമിക്കുന്നത്. മുംബൈയിലും ഡല്‍ഹിയിലും നിന്നുള്ള സംഘങ്ങളും സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് വാതുവയ്‌പ്പ് രംഗത്തുണ്ട്. പേര് മാറ്റിയാണ് പല ആപ്പുകളും വെബ്സൈറ്റുകളും ഈ രംഗത്ത് എത്തിയിട്ടുള്ളത്.

തെലങ്കാനയില്‍ ഇത്തരം ഓണ്‍ലൈന്‍ ചൂതാട്ടങ്ങള്‍ക്ക് നിരോധനമുണ്ട്. എന്നാല്‍ അവ വളഞ്ഞ വഴിയിലൂടെ പ്രവര്‍ത്തിക്കുകയാണ്. പൊലീസ് ഇവയുടെ പ്രവര്‍ത്തനം തടയാന്‍ നടപടികള്‍ എടുക്കുന്നുണ്ടെങ്കിലും അവ വീണ്ടും പുതിയ പുതിയ പേരില്‍ എത്തുന്നു. അയ്യായിരം രൂപ നല്‍കിയാല്‍ പുതിയ ആപ്പ് റെഡിയാണ്. ക്രിക്കറ്റുമായി ബന്ധപ്പെട്ടാണ് സാധാരണയായി വാതുവയ്‌പ്പിലേറെയും നടക്കുക.

തെലങ്കാന തെരഞ്ഞെടുപ്പില്‍ അയല്‍ സംസ്ഥാനങ്ങള്‍ക്കും താത്പര്യമുണ്ട്. ആന്ധ്രപോലുള്ള മറ്റ് സംസ്ഥാനങ്ങളിലും തെലങ്കാന തെരഞ്ഞെടുപ്പ് സംസാരവിഷയമാണ്. പാര്‍ട്ടികളുടെ വിജയം പ്രവചിച്ച് ഇവിടെയും കോടികളുടെ വാതുവയ്‌പ്പ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി വാട്‌ആപ്പ് ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. ഗോദാവരി കേന്ദ്രീകരിച്ച് കോടികളുടെ വാതുവയ്‌പ്പ് നടന്നിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നെല്ലൂര്‍, വിശാഖപട്ടണം, വിജയവാഡ, തുടങ്ങിയ മേഖലകളിലും വാതുവയ്‌പ്പുകള്‍ നടന്നിട്ടുണ്ട്.

Also Read: തെലങ്കാന പോളിങ് ബൂത്തിൽ; വോട്ടെടുപ്പ് 119 സീറ്റുകളിലേക്ക്

For All Latest Updates

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.