ബെംഗളൂരു : കർണാടകയിൽ ഉടനീളം സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാൻ സൗകര്യമൊരുക്കുകയാണ് കർണാടക ശക്തി സ്‌കീം (Bengaluru's first mobile bus stop). ബെംഗളൂരുവിലെ തകരുന്ന മൊബിലിറ്റി ഗ്യാപ്പ് മൊബൈൽ ബസ് സ്‌റ്റോപ്പിലൂടെ പരിഹരിക്കുകയാണെന്ന് വനിത ആക്‌ടിവിസ്‌റ്റായ അല്ലി സെറോണ.
അനൗപചാരിക മേഖലയുടെ ഗതാഗത ആവശ്യങ്ങൾ എങ്ങനെ നിറവേറ്റാം എന്ന് തെളിയിക്കാനാകുമെന്ന് ബസ് സ്‌റ്റോപ്പ് സംവിധാനത്തിലൂടെ പ്രതീക്ഷിക്കുന്നു. ഈ മൊബൈൽ ബസ് സ്‌റ്റോപ്പ് ഒക്ടോബറിലുടനീളം ബെംഗളൂരുവിലെ തെരഞ്ഞെടുത്ത നാല് പ്രദേശങ്ങളായ ഹൊസ നഗർ, സീഗഹള്ളി, തേസ്‌ഡേ സാന്‍റെ ഏരിയ, ബൈരസന്ദ്ര എന്നിവയിലൂടെ സഞ്ചരിക്കും.
ബൈയപ്പനഹള്ളി മെട്രോ സ്‌റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന മൊബൈൽ ബസ് സ്‌റ്റോപ്പ് ഹൊസ നഗർ, സീഗെഹള്ളി, അവിടെ നിന്ന് ഒക്‌ടോബർ 9-10 തീയതികളിലായി പ്രിയങ്ക നഗർ എന്നിവിടങ്ങളിലേക്കും, 16-18 തേസ്‌ഡേ സാന്‍റെ ഏരിയയിലേക്കും, 20-21 തീയതികളിൽ ബൈരസന്ദ്രയിലേക്കും സഞ്ചരിക്കും. ഒരു സാധാരണ ബസ് സ്‌റ്റോപ്പിന്‍റെ രീതിയില്‍ തടി കൊണ്ടാണ് സഞ്ചരിക്കുന്ന ബസ് സ്‌റ്റോപ്പ് രൂപകല്‍പന ചെയ്‌തത്. അതില്‍ ഒരു ടിക്കറ്റ് കൗണ്ടർ, ഇരിപ്പിടം, കാത്തിരിപ്പിനായുള്ള സ്ഥലം, ന്യൂസ് സ്‌റ്റാൻഡ് എന്നിവ ഉണ്ടായിരിക്കും.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിനായി നഗരത്തിലെ അനൗപചാരിക തൊഴിൽ സേനയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾക്ക് ഒരു പ്ലാറ്റ്‌ഫോം ഈ ഇൻസ്‌റ്റാളേഷനിലൂടെ സൃഷ്‌ടിച്ചിട്ടുള്ളതായും ജയനഗര നിയോജക മണ്ഡലത്തിലെ എപിഎസ്എ കമ്മ്യൂണിറ്റി കോർഡിനേറ്റർ ബി സുരേഷകാന്ത പറഞ്ഞു. 'ഞങ്ങൾ നാലംഗ കുടുംബമാണ്. ഞാനും ഭർത്താവും അമ്മാവനും ജോലിക്കായി ഇരുചക്രവാഹനത്തെ ആശ്രയിക്കുന്നു. ഓരോരുത്തർക്കും വാഹനം ഉള്ളത് കാർബൺ ബഹിർഗമനം വർധിപ്പിക്കുന്നു.
പല കുടുംബങ്ങളും ഇതുതന്നെ ചെയ്യുന്നു. 50-60 പേരെ ഉൾക്കൊള്ളുന്ന ബസുകൾ മലിനീകരണം ഗണ്യമായി കുറയ്ക്കുന്നു. എല്ലാവരും ബസുകൾ ഉപയോഗിച്ചിരുന്നെങ്കിൽ എന്ന് സങ്കൽപ്പിക്കുക. ഇത് പരിസ്ഥിതിയെ ക്രിയാത്മകമായി ബാധിക്കുകയും, മെച്ചപ്പെട്ട മഴ, പച്ചപ്പ്, മലിനീകരണം കുറഞ്ഞ വായു, മൊത്തത്തിലുള്ള മെച്ചപ്പെട്ട ജീവിത നിലവാരം, ആരോഗ്യം എന്നിവയിലേക്ക് നയിക്കുകയും ചെയ്യും' -വിജയനഗർ, വൈറ്റ്ഫീൽഡിൽ നിന്നുള്ള വനിത നേതാവും തയ്യൽക്കാരിയുമായ സുജാത പറയുന്നു.
എല്ലാവർക്കും സുരക്ഷിതവും താങ്ങാനാവുന്നതും ഉപയോഗപ്പെടുത്താനാകുന്നതുമായ ഗതാഗതം പ്രത്യേകിച്ച് ദുർബല സാഹചര്യങ്ങളിലുള്ളവർക്ക് ലഭ്യമാക്കാൻ ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ 11-ാം ലക്ഷ്യം അംഗരാജ്യങ്ങളോട് അഭ്യർഥിക്കുന്നുണ്ടെന്ന് ബെംഗളൂരു മൂവിംഗിലെ മല്ലിക ആര്യ പറഞ്ഞു. നഗരപ്രദേശങ്ങളിലെ ഇൻക്ലൂസീവ് മൊബിലിറ്റി പലപ്പോഴും അവഗണിക്കപ്പെടുന്നു. അല്ലി സെറോണ മൊബൈൽ ബസ് സ്‌റ്റോപ്പ് ഒരു നല്ല പൊതുഗതാഗത സംവിധാനത്തിന് ആളുകളെ എങ്ങനെ നഗരത്തിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് തെളിയിക്കുന്നു.
ബസ് കാത്തിരിപ്പുകേന്ദ്രം അപ്പാടെ കട്ടോണ്ടുപോയി: ബെംഗളൂരുവില്‍ ഒക്‌ടോബര്‍ 6 ന് സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിന് സമീപത്തെ ബസ് ഷെൽട്ടർ മോഷണം പോയതായി പരാതി. ബെംഗളൂരു കണ്ണിങ്‌ഹാം റോഡിൽ 10 ലക്ഷം രൂപ മുടക്കി നിർമിച്ച ബസ് കാത്തിരിപ്പുകേന്ദ്രമാണ് മോഷണം പോയത്. സംഭവത്തിൽ ബസ് ഷെൽട്ടർ നിർമിച്ച സ്വകാര്യ സംഘടനയുടെ വൈസ് പ്രസിഡന്‍റ് എൻ രവി റെഡ്ഡി പൊലീസിൽ പരാതി നൽകി. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.
ALSO READ: 'ബസ് കാത്തിരിപ്പുകേന്ദ്രം അപ്പാടെ കട്ടോണ്ടുപോയി'; കേസ് എടുത്ത് പൊലീസ്