രാമനഗർ: ബെംഗളൂരുവില്‍ നിന്ന് 21 കിലോമീറ്റർ അകലെ കുംബലഗോവില്‍ വാഹനാപകടത്തില്‍ ആറ് മരണം. എട്ട് പേർക്ക് പരിക്ക്. മെറ്റല്‍ കയറ്റി പോയ ടിപ്പർ ലോറി രണ്ട് കാറുകൾക്കും ബൈക്കിനും മുകളിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. ആറ് പേരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു.
![Several Injured In Road Accident near Bengaluru Bengaluru Road Accident ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ആറ് മരണം കുമ്പല്‍ഗുഡുവില്‍ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/r-kn-rmn-07-10012022-accident-photo-ka10051_10012022214011_1001f_1641831011_888_1001newsroom_1641834956_567.jpg)
![Several Injured In Road Accident near Bengaluru Bengaluru Road Accident ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ആറ് മരണം കുമ്പല്‍ഗുഡുവില്‍ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/r-kn-rmn-07-10012022-accident-photo-ka10051_10012022214011_1001f_1641831011_89_1001newsroom_1641834956_956.jpg)
![Several Injured In Road Accident near Bengaluru Bengaluru Road Accident ബംഗളൂരുവില്‍ വാഹനാപകടത്തില്‍ ആറ് മരണം കുമ്പല്‍ഗുഡുവില്‍ വാഹനാപകടം](https://etvbharatimages.akamaized.net/etvbharat/prod-images/r-kn-rmn-07-10012022-accident-update-ka10051_10012022215706_1001f_1641832026_782_1001newsroom_1641834956_815.jpg)
ടിപ്പർ ലോറി ഡ്രൈവറുടെ അശ്രദ്ധയാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ബൈക്ക് യാത്രികൻ ജിതിൻ ബി ജോർജ്, ടൊയോറ്റ കമ്പനി ജീവനക്കാരൻ ശിവപ്രകാശ്, നികിത റാണി, വീണമ്മ, ഇന്ദ്രകുമാർ എന്നിവരാണ് മരിച്ചത്. രണ്ട് കാറിലായി പത്ത് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് പേർ പരിക്കേല്‍ക്കാതെ രക്ഷപെട്ടു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Also Read: ധീരജിന് അന്ത്യവിശ്രമം: സ്‌മാരകം പണിയാൻ സ്ഥലം വാങ്ങി സിപിഎം