ബെംഗളൂരു: മാനസികരോഗിയായ 47കാരനെ സ്വദേശത്തേക്കയച്ച് സമ്പംഗിറാം സിറ്റി പൊലീസ്. ടൂറിസ്റ്റ് വിസയിൽ കുടുംബത്തോടൊപ്പമാണ് റോഡ്രിഗോ അൻഫുട്ട് ജർമ്മനിയിൽ നിന്നും ഇന്ത്യയിൽ എത്തിയ്. 2019 നവംബർ മുതൽ 2020 നവംബർ വരെ ടൂറിസ്റ്റ് വിസയിൽ കുടുംബത്തോടൊപ്പം ഇന്ത്യയിൽ കഴിഞ്ഞു. കുടുംബ വഴക്കിനെ തുടർന്ന് കുടുംബാഗങ്ങളും പെൺസുഹൃത്തും റോഡ്രിഗോ അൻഫുട്ടിനെ ഇന്ത്യയിലാക്കി ജർമ്മനിയിലേക്ക് മടങ്ങുകയായിരുന്നു.
നഗരത്തിൽ അലഞ്ഞുനടക്കുകയായിരുന്ന റോഡ്രിഗോയേ സ്വദേശത്തേക്ക് മടക്കി അയക്കാൻ ജർമ്മൻ എംബസി ഉദ്യോഗസ്ഥർ തീരുമാനിച്ചു. മാർച്ചിൽ ജർമ്മനിയിലേക്ക് തിരിച്ചയക്കാൻ വിമാനത്താവളത്തിൽ എത്തിയെങ്കിലും റോഡ്രിഗോ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. പിന്നീട് കവർച്ചക്കാർ ഇയാളുടെ കയ്യിൽ നിന്നും പണം തട്ടിയെടുക്കുകയും സംഭവ സ്ഥലത്തെത്തിയ പൊലീസിന് ഇയാൾ മാനസിക രോഗിയാണെന്ന് മനസിലാകുകയും ജർമ്മൻ എംബസിയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് റോഡ്രിഗോയുടെ കുടുംബാഗങ്ങൾ എംബസി ഉദ്യോഗസ്ഥരുമായി ബന്ധപ്പെടുകയും വിമാന ടിക്കറ്റ് അയക്കുകയും ഇയാളെ ജർമ്മനിയിലേക്ക് അയക്കുകയുമായിരുന്നു.
Also Read: കൊവിഡ് രോഗികളുടെ മൃതദേഹം സംസ്കരിക്കാന്‍ കോളേജ് വിദ്യാര്‍ഥിനികള്‍