ETV Bharat / bharat

റൈസ് പുള്ളിങ് മെഷീൻ തട്ടിപ്പ്: ഒരു വർഷത്തിനിടെ തട്ടിയെടുത്തത് അഞ്ചുകോടി, സംഘം ബെംഗളൂരു പൊലീസിന്‍റെ പിടിയിൽ - തട്ടിപ്പ് സംഘം പിടിയില്‍

15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപ സംഘം തട്ടിയെടുത്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഒരു വർഷത്തോളമായി സംഘം തട്ടിപ്പ് നടത്തുകയാണെന്ന് ബെംഗളൂരു പൊലീസ് അറിയിച്ചു.

Rice Pulling machine Bengaluru police found gang  Rice Pulling  റൈസ് പുള്ളിംഗ് മെഷീൻ തട്ടിപ്പ്  തട്ടിപ്പ് സംഘത്തെ ബെംഗളൂരു പോലീസ് പിടികൂടി  Bengaluru police nabbed the fraud gang  fraud gang arrested at hyderabad  national news  ദേശീയ വാർത്തകൾ
റൈസ് പുള്ളിംഗ് മെഷീൻ തട്ടിപ്പ്: പിരിച്ചെടുത്തത് അഞ്ചുകോടി, സംഘം ബെംഗളൂരു പോലീസിന്‍റെ പിടിയിൽ
author img

By

Published : Sep 15, 2022, 4:55 PM IST

ഹൈദരാബാദ്: റൈസ് പുള്ളിങ് മെഷീൻ വിറ്റ് ജനങ്ങളെ കബളിപ്പിച്ച് വൻ തുക തട്ടിയെടുത്ത സംഘത്തെ ബെംഗളൂരു പൊലീസ് പിടികൂടി. മുഖ്യപ്രതിയായ ഹൈദരാബാദ് സ്വദേശി സത്യനാരായണ രാജുവിനെ ബുധനാഴ്‌ച പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. 15 പേരിൽ നിന്നായി അഞ്ച് കോടിയിലേറെ രൂപയാണ് സംഘം തട്ടിയെടുത്തത്.

തട്ടിപ്പ് സംഘത്തിനെതിരെ പശ്ചിമ ബെംഗളൂരുവിലെ പൊലീസ് സ്‌റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥനായി ആള്‍മാറാട്ടം നടത്തിയ പ്രസാദ് എന്നയാളെ അന്വേഷണ സംഘം അറസ്‌റ്റ് ചെയ്‌തു. മഹാരാഷ്‌ട്രയിൽ നിന്നുള്ള സംഘത്തിലെ മറ്റ് അംഗങ്ങളായ സിദ്ധാർത്ഥ, നാഗുറാവു കിരൺ, ഭാനുദാസ് എന്നിവരും അന്വേഷണ സംഘത്തിന്‍റെ പിടിയിലായി.

പൊലീസായി ആള്‍മാറാട്ടം നടത്തി തട്ടിപ്പ്: ഇവരെ ചോദ്യം ചെയ്‌തപ്പോഴാണ് തട്ടിപ്പിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ പുറത്തുവന്നത്. വ്യാജ ഐഡി കാർഡ് ഉണ്ടാക്കി പൊലീസ് ഉദ്യോഗസ്ഥരായി ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. സത്യനാരായണ രാജുവിന്‍റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടത്തിയതെന്ന് പ്രതികൾ പൊലീസിനോട് വെളിപ്പെടുത്തി. തുടര്‍ന്ന് ബുധനാഴ്‌ച ജൂബിലി ഹിൽസ് പരിസരത്ത് നിന്ന് സത്യനാരായണ രാജുവിനെ പിടികൂടി.

ഹൈദരാബാദിൽ സോഫ്‌റ്റ്‌വെയർ ജീവനക്കാരനായിരുന്ന സത്യനാരായണ രാജുവിന്‍റെ നേതൃത്വത്തിലുള്ള സംഘം ബെംഗളൂരുവിൽ റൈസ് പുള്ളിങ് മെഷീൻ വിൽക്കാനുണ്ടെന്നും അതിന്‍റെ പ്രവർത്തനങ്ങൾ പരിചയപ്പെടുത്താമെന്നും പറഞ്ഞ് ആളുകളെ രഹസ്യകേന്ദ്രങ്ങളിലേക്ക് കൂട്ടികൊണ്ട് പോകും. തുടര്‍ന്ന് പൊലീസിന്‍റെ വേഷത്തിൽ എത്തുന്ന പ്രസാദ് സംഘത്തെ ആക്രമിക്കുകയും ഭീമമായ തുക ഇവരിൽ നിന്ന് ആവശ്യപ്പെടുകയും ചെയ്യും.

പണം നൽകാത്തവരുടെ വസ്‌ത്രങ്ങൾ അഴിച്ച് വീഡിയോ ചിത്രീകരിച്ച് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയയ്ക്കുമെന്ന് ഭീഷണിപ്പെടുത്താറുണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഒരു വർഷത്തോളമായി സംഘം ബെംഗളൂരുവിൽ തട്ടിപ്പ് നടത്തുകയാണ്. ഹൈദരാബാദിൽ മൂന്നോ നാലോ പേരെ കബളിപ്പിച്ച് ലോഡ്‌ജുകളിൽ പൂട്ടിയിട്ട് പണം തട്ടിയതായും പൊലീസ് 'ഇടിവി ഭാരത്'നോട് പറഞ്ഞു. സംഘത്തിൽ ഒളിവിൽ കഴിയുന്ന സ്വാമി എന്നയാൾക്കായി തിരച്ചില്‍ തുടരുകയാണ്.

Also Read: വയനാട് സ്വദേശിയിൽ നിന്ന് തട്ടിയത് 12 ലക്ഷം; ഓണ്‍ലൈൻ തട്ടിപ്പ് സംഘത്തിലെ നാല് പേർ പിടിയിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.