ബെംഗളൂരു: ഭാര്യയെ മറ്റുള്ളവരുമായി പങ്കുവച്ച ഭര്‍ത്താവ് അറസ്റ്റില്‍. ഭാര്യ പരപുരുഷനുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൊബൈലില്‍ ചിത്രീകരിക്കുയും കാണുകയും ചെയ്ത യുവാവാണ് ബെംഗളുരുവില്‍ പിടിയിലായത്. കേരളത്തിലെ നേരത്തെ സമാന സംഭവം നടന്നിരുന്നു.
എന്നാല്‍ ഭാര്യയുടെ സമ്മതത്തോടെയാണ് ഇയാള്‍ ഈ പ്രവര്‍ത്തി തുടര്‍ന്നതെന്ന് പൊലീസ് പറഞ്ഞു. ഇതുവഴി ഇരുവരും പണം സമ്പാദിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി. സിംഗസാദ്രയില്‍ താമസക്കാരനായ വിനയ് ആണ് പിടിയിലായത്.
അശ്ലീല വീഡിയോ കാണുന്നത് ശീലമാക്കിയ യുവാവ് ഭാര്യയേയും ഇത് കാണിച്ചിരുന്നു. അതിനിടെയാണ് ഇയാള്‍ ഭാര്യയും മറ്റൊരാളുമായുള്ള കിടപ്പറ രംഗങ്ങള്‍ റെക്കോഡ് ചെയ്തത്. ഇതോടെ കൂടുതല്‍ പേരെ ആകര്‍ശിക്കാനായി ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റിട്ടു.
ട്വിറ്റര്‍ വഴി എത്തുന്നവരുമായി ടെലഗ്രാം വഴി ബന്ധം സ്ഥാപിക്കുകയായിരുന്നു. എന്നാല്‍ ഇയാള്‍ ആരോടും നിര്‍ബന്ധിച്ച് പണം വാങ്ങിയിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. ഇക്ട്രോണിക്ക് ഷോപ്പില്‍ സെയില്‍സ് ഗേളായി പോയിരുന്ന യുവതിയുമായി ഇയാള്‍ പ്രണയത്തിലാകുകയും 2019ല്‍ വിവാഹം കഴിക്കുകയുമായിരുന്നു.
Also Read: മുറിയടച്ച് വിവസ്‌ത്രയാക്കി നിരന്തരം മർദനം; നാലാം ക്ലാസുകാരിക്ക് ട്യൂഷൻ അധ്യാപികയുടെ ചൂരൽ പ്രയോഗം
അടുത്തിടെ ഇയാളുടെ പോസ്റ്റിന് കമന്‍റായി ബെംഗളുരു പൊലീസിനെ ചിലര്‍ ടാഗ് ചെയ്തിരുന്നു. സംഭവം ശ്രദ്ധയില്‍ പെട്ട പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഇത് ഭാര്യ കൈമാറ്റമല്ലെന്നും ഭാര്യയെ നല്‍കലാണെന്നും സൗത്ത് ഈസ്റ്റ് ഡിവിഷന്‍ ഡിസിപി ശ്രീനാഥ് മാദവ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.