ETV Bharat / bharat

മയക്കുമരുന്ന് ലോബിക്കെതിരെ ബംഗ്ലൂരുവില്‍ വൻ വേട്ട; പരക്കെ റെയിഡ്, അറസ്റ്റ് - ബെംഗളുരു പൊലീസ്

600ഓളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് 180 ലധികം ഗുണ്ടകളുടെയും 22 മയക്കുമരുന്ന് കടത്തുകാരുടെയും വീട്ടിലാണ് റെയ്‌ഡ് നടത്തിയത്.

Bengaluru police  Drug peddlers and rowdy sheeters held  600 police personnel  DCP Sanjeev Patil  Bengaluru police operation  Rowdy Sheeter  raid  റെയ്‌ഡ്  ബെംഗളുരു പൊലീസ്  പൊലീസ് റെയ്‌ഡ്
ബെംഗളുരുവിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ വീടുകളിൽ പൊലീസ് റെയ്‌ഡ്
author img

By

Published : Nov 8, 2021, 9:45 AM IST

ബെംഗളുരു: നഗരത്തിലെ ഗുണ്ടകൾക്കും മയക്കുമരുന്ന് കച്ചവടക്കാർക്കുമെതിരെ അന്വേഷണം ശക്തമാക്കി ബെംഗളുരു പൊലീസ്. നിരവധി കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ള കുറ്റവാളികളുടെ വീട്ടിൽ പൊലീസ് റെയ്‌ഡ് നടത്തി. 600ഓളം പൊലീസ് ഉദ്യോഗസ്ഥർ ചേർന്ന് 180ലധികം ഗുണ്ടകളുടെയും 22 മയക്കുമരുന്ന് കടത്തുകാരുടെയും വീട്ടിലാണ് റെയ്‌ഡ് നടത്തിയത്. ബാംഗ്ലൂർ വെസ്റ്റ് ഡിവിഷൻ ഡിസിപി സഞ്ജീവ് പാട്ടീലിന്‍റെ നേതൃത്വത്തിൽ ഞായറാഴ്‌ച പുലർച്ചെയായിരുന്നു റെയ്‌ഡ്.

നഗരത്തിലെ ക്രമ സമാധാന പാലനത്തിന്‍റെ ഭാഗമായി അഞ്ജപ്പ ഗാർഡൻ, നേതാജി നഗർ, ഗോപാൽപുര, ശ്യാമണ്ണ ഗാർഡൻ, ബാപ്പുജി നഗർ എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് റെയ്‌ഡ് നടന്നത്. ഗുണ്ടാസംഘങ്ങൾക്ക് നേരെ കർശന നടപടിയെടുക്കുമെന്ന് ഡിസിപി മുന്നറിയിപ്പ് നൽകി. ഗുണ്ടാ പ്രവർത്തനങ്ങൾ വിട്ട് മുഖ്യധാരയിൽ ചേർന്നാൽ സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള സഹായങ്ങൾ പൊലീസിന്‍റെ ഭാഗത്ത് നിന്നും നൽകുമെന്നും ഡിസിപി മുന്നറിയിപ്പ് നൽകി.

അതിനിടെ ചട്ടം ലംഘിച്ച് പ്രവർത്തിച്ചതിന് നഗരത്തിലെ മൂന്ന് ബാറുകൾക്കെതിരെ പൊലീസ് കേസെടുത്തു.

Also Read: സിആർപിഎഫ് ജവാൻ നാല് സഹപ്രവർത്തകരെ വെടിവച്ച് കൊലപ്പെടുത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.