ETV Bharat / bharat

സ്വത്ത് കൈക്കലാക്കാന്‍ പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്തു: പ്രതിക്ക് 9 വർഷം തടവ് - Man sentenced imprisonment

Man sentenced imprisonment for gouging out fathers eyes: സ്വത്ത് തർക്കത്തിന്‍റെ പേരിൽ പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്ത കേസിൽ ബെംഗളൂരു സ്വദേശിയായ പ്രതിക്ക് ബെംഗളൂരു സെഷൻസ് കോടതി 9 വർഷം തടവുശിക്ഷ വിധിച്ചു.

Property dispute in Bengaluru  Man sentenced 9 years imprisonment in Bengaluru  Man gouged out fathers eyes over property dispute  Son attacks father for property in Bengaluru  Bengaluru sessions court latest news  Bengaluru crime news  Latest crime news in Bengaluru  മകൻ പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്തു  സ്വത്ത് തർക്കം  Man sentenced 9 years imprisonment  പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്തു  Man sentenced imprisonment
Man sentenced 9 years imprisonment for gouging out fathers eyes over property dispute in Bengaluru
author img

By ETV Bharat Kerala Team

Published : Nov 24, 2023, 10:28 AM IST

ബെംഗളൂരു : സ്വത്ത് കൈക്കലാക്കാനായി (property dispute) പിതാവിന്‍റെ കണ്ണ് ചൂഴ്‌ന്നെടുത്ത കേസിൽ പ്രതിക്ക് സെഷൻസ് കോടതി ഒമ്പത് വർഷം തടവുശിക്ഷ വിധിച്ചു (Man sentenced 9 years imprisonment for gouging out fathers eyes). നാൽപ്പത്തിനാലുകാരനായ അഭിഷേക് ആണ് പ്രതി. ശാകംബരി നഗറിലെ ബനശങ്കരി സ്വദേശിയായ 66 കാരനായ പരമേശ്വരന്‍റെ കണ്ണുകളാണ് മകൻ ചൂഴ്‌ന്നെടുത്തത്. ബെംഗളൂരു സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.

ഇതിനിടയിൽ സ്വത്തുമായി ബന്ധപ്പെട്ട രേഖയിൽ ഒപ്പിടാത്തതിന് അഭിഷേക് പിതാവിനെ മാരകമായി ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. 2018 ഒക്ടോബറിലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ഇതുമായി ബന്ധപ്പെട്ട് ജെ പി നഗർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തിരുന്നു.

തുടർന്ന് അന്വേഷണം നടത്തുകയും കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയും ചെയ്‌തു. നീണ്ട വിചാരണക്കൊടുവിലാണ് കുറ്റം തെളിഞ്ഞത്. 2018 ഒക്ടോബറിൽ കൃത്യം ചെയ്‌ത ശേഷം അഭിഷേക് രക്ഷപ്പെടുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

തുടർന്ന് ജെ പി നഗർ പൊലീസ് നടത്തിയ അന്വേഷണത്തിൽ ഇയാളെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്‌തു. പിന്നീട് ജാമ്യത്തിൽ ഇറങ്ങിയ പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിയുകയായിരുന്നു. ഒടുവിൽ കോടതി നിർദേശപ്രകാരം അഭിഷേകിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്‌തു.

Also read: മകനെ കുത്തിപ്പരിക്കേൽപ്പിച്ച അച്‌ഛനെ മരിച്ച നിലയില്‍ കണ്ടെത്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.