ETV Bharat / bharat

സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭാര്യയെ ബ്ലാക്ക് മെയില്‍ ചെയ്‌തു; പ്രതിക്കായി തെരച്ചില്‍ - യുവതി പരാതി

സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് ബ്ലാക്ക് മെയില്‍ ചെയ്‌താണ് തന്‍റെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭര്‍ത്താവ് നിര്‍ബന്ധിക്കുന്നതെന്ന് യുവതി പരാതിയില്‍ പറയുന്നു

Husband forced Wife to sleep with friends  ഭാര്യയെ ബ്ലാക്ക് മെയില്‍ ചെയ്‌തു  ബെംഗളൂരു  wife allegations against man bengaluru  wife against man karnataka  ഭീഷണി  യുവതിയുടെ സ്വകാര്യ ദൃശ്യങ്ങള്‍  ബ്ലാക്ക് മെയില്‍  Bengaluru  Husband forced woman to sleep with friends
പ്രതിയ്ക്കാ‌യി തെരച്ചില്‍
author img

By

Published : Dec 10, 2022, 8:35 PM IST

ബെംഗളൂരു: സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ ഭാര്യയെ ബ്ലാക്ക് മെയില്‍ ചെയ്‌ത യുവാവിനായി തെരച്ചില്‍ ഊര്‍ജിതം. കര്‍ണാടകയിലെ സാമ്പിഗെഹള്ളി സ്വദേശിയായ ജോണിനെതിരെയാണ് (36) പരാതി. പ്രമുഖ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന 34കാരിയാണ് ഭര്‍ത്താവിനെതിരായി ഇതുസംബന്ധിച്ച പരാതി നല്‍കിയത്.

നിരന്തരം ഭീഷണി, പുറമെ മര്‍ദനം: സ്വകാര്യ ദൃശ്യം പകർത്തി ഇത് കുടുംബത്തിന് അയച്ചുനല്‍കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതി ബ്ലാക്ക് മെയിൽ ചെയ്‌തത്. 2011ൽ വിവാഹിതരായ ശേഷം മുതല്‍ ജോണ്‍ മദ്യപിക്കുകയും ഉപദ്രവിക്കാറുമുണ്ടായിരുന്നെന്ന് യുവതി പരാതിയില്‍ പറയുന്നു. 2015ൽ സുഹൃത്തുക്കളോടൊപ്പം കിടക്ക പങ്കിടാന്‍ നിർബന്ധിക്കുകയും എതിര്‍ത്തപ്പോള്‍ ആക്രമിക്കുകയും ചെയ്‌തു. ഭർത്താവിന്‍റെ അക്രമം സഹിക്കവയ്യാതെ ഇയാളുടെ രണ്ട് സുഹൃത്തുക്കളുമായി പലതവണ ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടുവെന്ന് യുവതി പരാതിയില്‍ പറയുന്നു.

ഇത്തരത്തില്‍, ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട സമയത്ത് താന്‍ അറിയാതെ സ്വകാര്യ ദൃശ്യങ്ങളും ഫോട്ടോകളും ഭർത്താവ് ജോൺ മൊബൈല്‍ കാമറയിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ചാണ് തന്നെ നിരന്തരം ഭീഷണിപ്പെടുത്തുന്നത്. ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നത് തനിക്ക് ഒട്ടും ഇഷ്‌ടമല്ല. ഭീഷണിപ്പെടുത്തിയും മര്‍ദിച്ചുമാണ് ഇത് ചെയ്യിപ്പിക്കുന്നതെന്നും പരാതിക്കാരി ചൂണ്ടിക്കാട്ടുന്നു.

വിവഹാമോചനം ആവശ്യപ്പെട്ടപ്പോഴും ബ്ലാക്ക് മെയില്‍: ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന, യുവതിയുടെ സഹോദരി 2019 മുതൽ ഇവര്‍ക്കൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്. ഇതില്‍ വിയോജിപ്പുണ്ടായിരുന്ന ഭർത്താവ് സഹോദരിയോട് അയാളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ തന്നോട് പറയാന്‍ ആവശ്യപ്പട്ടു. പലതവണ ഇതുപറയാന്‍ നിർബന്ധിച്ചെന്നും പരാതിക്കാരി പറയുന്നു. ഇതോടെ, താന്‍ ഭർത്താവുമായി വിവാഹമോചനം നടത്താന്‍ തീരുമാനിച്ചെന്നും എന്നാല്‍ ഇക്കാര്യം പറയുമ്പോള്‍ സ്വകാര്യ വീഡിയോകളും ഫോട്ടോകളും കാണിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി.

ഇക്കഴിഞ്ഞ നാലം തിയതി വീണ്ടും വിവാഹമോചനം ആവശ്യപ്പെട്ടപ്പോൾ, വാട്സ്ആപ്പിലേക്ക് രണ്ട് സ്വകാര്യ ഫോട്ടോകൾ അയച്ചു. ഈ ഫോട്ടോകളും വീഡിയോകളും സുഹൃത്തുക്കൾക്കും മാതാപിതാക്കൾക്കും അയക്കുമെന്നായിരുന്നു ഭീഷണി. മദ്യത്തോടൊപ്പം കഞ്ചാവ് ഉപയോഗിക്കുന്ന ഭർത്താവ് വീട്ടിൽ രണ്ട് ചട്ടികളിലായി ഇതിന്‍റെ ചെടികൾ നട്ടുവളർത്തിയിരുന്നെന്നും യുവതി പരാതിയില്‍ പറയുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.