കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ നാദിയയില്‍ വഴക്കിനിടെ മകന്‍റെ വെടിയേറ്റ് അമ്മ മരിച്ചു. നകാഷിപറ പൊലീസ് സ്റ്റേഷന്‍ പരിധിക്ക് കീഴില്‍ വരുന്ന ചന്ദന്‍പുരിലാണ് സംഭവം. പൂര്‍ണിമ ദേവിയാണ് മകന്‍ രാഹുല്‍ മൊണ്ടാലിന്‍റെ വെടിയേറ്റ് മരിച്ചത്. ബന്ധുവിന്‍റെ കുട്ടിയെ വീട്ടില്‍ താമസിപ്പിക്കുന്നതിനെ ചൊല്ലിയുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
രാഹുല്‍ മൊണ്ടാലും മറ്റൊരു കുടുംബാംഗവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ഇയാളെ വെടി വയ്ക്കാന്‍ ഒരുങ്ങിയ രാഹുലിനെ തടയുന്നതിനിടെ പൂര്‍ണിമ ദേവിക്ക് വെടിയേല്‍ക്കുകയായിരുന്നു.
ഇതിന് പിന്നാലെ രാഹുല്‍ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ പൂര്‍ണിമ ദേവിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്‌തു.
Also read: കാമുകിയെ നേടാൻ എസ്‌ഐ വേഷവുമായി 20കാരൻ; ഒറിജിനല്‍ പൊലീസ് പൊക്കി