ബീജിങ് : ചൈനയില്‍ വീണ്ടും കൊവിഡ് 19 പടരുന്നതായി റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്‌ച (ഒക്ടോബര്‍ 22) 28 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ശീതകാല ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കുന്ന ചൈനീസ് തലസ്ഥാനമായ ബീജിങ്ങിലാണ് ഇതില്‍ ഒരു കേസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ALSO READ: 'മോന്‍സണ്‍ ഒളിക്യാമറ വച്ചു, തന്‍റെ ദൃശ്യങ്ങളും പകര്‍ത്തി'; പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ മൊഴി
ശീതകാല ഒളിമ്പിക്‌സിന്‍റെ പശ്ചാത്തലത്തില്‍ ബീജിങ്ങില്‍ കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ബൂസ്റ്റര്‍ ഷോട്ടുകള്‍ നല്‍കാന്‍ തുടങ്ങി. രണ്ട് ഡോസ് ചൈനീസ് വാക്‌സിന്‍ സ്വീകരിച്ചവര്‍, ഗെയിംസില്‍ പങ്കെടുക്കുന്നവര്‍, സംഘടിപ്പിക്കുന്നവര്‍, ജോലി ചെയ്യുന്നവര്‍ എന്നിവരുള്‍പ്പടെ അപകട സാധ്യതയുള്ള ഗ്രൂപ്പുകളില്‍ പെട്ട 18 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ള ആര്‍ക്കും അധിക ഷോട്ടിന് അര്‍ഹതയുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
2022 ഫെബ്രുവരി 4-നാണ് ഗെയിമുകള്‍ ആരംഭിക്കുന്നത്. വൈറസിന്‍റെ ഉത്ഭവം കണ്ടെത്താന്‍ ലോകാരോഗ്യ സംഘടന ബുധനാഴ്ച 25 വിദഗ്‌ധരുടെ പട്ടിക തയ്യാറാക്കിയിരുന്നു.