ബെംഗളൂരു: സ്‌മാര്‍ട് ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി വൈറ്റ് ഹാക്കര്‍മാര്‍. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ നിരവധി ഓക്‌സിജന്‍ പരിശോധന ആപ്ലിക്കേഷനുകളാണ് രംഗത്തുവന്നത്.
ബയോമെട്രിക് ഉള്‍പ്പെടെയുള്ള സെൻസിറ്റീവ് ഡാറ്റകള്‍ സ്‌മാര്‍ട് ഫോണുകളില്‍ നിന്നും കവര്‍ന്നെടുക്കാന്‍ പദ്ധതിയിട്ട് ഓക്സിജൻ പരിശോധന ആപ്ലിക്കേഷനുകള്‍ കളത്തില്‍ ഇറങ്ങിയിട്ടുണ്ടെന്ന മുന്നറിയിപ്പാണ് ഇവര്‍ നല്‍കിയിരിക്കുന്നത്. പി.പി.ജി സാങ്കേതികവിദ്യ ഉപയോഗിച്ച് ശരീരത്തിലെ ഓക്സിജന്റെ അളവ് വെറും 40 സെക്കൻഡിനുള്ളിൽ നല്‍കുമെന്ന വാഗ്‌ദാനത്തിലാണ് ഈ ആപ്പുകള്‍ സജീവമായത്.
ALSO READ: ജയന്ത് ചൗധരി ആര്‍എല്‍ഡി ദേശീയ പ്രസിഡൻ്റ് : ചുമതല അജിത് സിങ്ങിന്‍റെ നിര്യാണത്തെ തുടർന്ന്
എന്നാൽ ഡാറ്റാ മോഷണത്തിനുള്ള എളുപ്പവഴിയാണിതെന്ന് വൈറ്റ് ഹാക്കറായ രഘോത്താമ പറയുന്നു. ഫിംഗർ പ്രിന്‍റിലൂടെയുള്ള ഓണ്‍ലൈന്‍ പേയ്മെന്‍റ് സംവിധാനങ്ങള്‍ സ്മാർട്ട്‌ഫോണുകളില്‍ ലഭ്യമാണ്. ഇത് ലക്ഷ്യമിട്ടാണ് തട്ടിപ്പ് സംഘം രംഗത്തിറങ്ങിയത്.
വിശ്വാസയോഗ്യതയുള്ള ആശുപത്രികളോ സർക്കാരോ ഇത്തരം ആപ്ലിക്കേഷനുകൾ വികസിപ്പിച്ചെടുക്കുകയാണെങ്കിൽ, അത് വിശ്വസനീയമാണ്. സെൻസിറ്റീവ് ഡാറ്റകള്‍ ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നും വൈറ്റ് ഹാക്കര്‍മാര്‍ പറയുന്നു. സ്മാർട്ട്‌ഫോണിലെ ഫ്ലാഷ് ലൈറ്റും ക്യാമറയും ഓക്സിജന്‍റെ അളവ് നിർണയിക്കുന്നു. ഇൻഫ്രാ റെഡ് ലൈറ്റ് ഉപയോഗിച്ചാണ് ആപ്ലിക്കേഷനുകള്‍ ഓക്സിജന്‍റെ അളവ് നൽകുന്നത്.
ALSO READ: ഹരിയാനയിലെ കൊവിഡ് രോഗികൾക്ക് പതഞ്ജലി കൊറോനിൽ കിറ്റ് നൽകും