കൊൽക്കത്ത : മുൻ ഇന്ത്യൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്‍റുമായ സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹമിപ്പോൾ കൊൽക്കത്തയിലെ വുഡ്‌ലാൻഡ്‌സ് ആശുപത്രിയിൽ ചികിത്സയിലാണ്. തിങ്കളാഴ്‌ച വൈകുന്നേരമാണ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
ഗാംഗുലിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു. 2021ൽ രണ്ടാം തവണയാണ് ഗാംഗുലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നത്.
ഈ വർഷം ജനുവരിയിൽ ഹൃദയാഘാതത്തെ തുടർന്ന് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടുകയും ഒന്നിലധികം തവണ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാവുകയും ചെയ്‌തിരുന്നു.
എന്നാൽ സുഖം പ്രാപിച്ച് വരുന്നതിനിടെയാണ് ഗാംഗുലിക്ക് കൊവിഡ് ബാധിച്ചിരിക്കുന്നത്.