ETV Bharat / bharat

വിവാദ ഡോക്യുമെന്ററി: അക്രമകാരികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസിന്‍റെ ഉറപ്പ്; പ്രതിഷേധം അവസാനിപ്പിച്ച് ജെഎൻയു വിദ്യാർഥികൾ

ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെന്ററി ജെഎന്‍യുവില്‍ പ്രദര്‍ശിപ്പിച്ചതിനെ തുടര്‍ന്നാണ് കാമ്പസില്‍ വിദ്യാര്‍ഥി സംഘര്‍ഷമുണ്ടായത്. മണിക്കൂറുകൾ നീണ്ട നിന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പുലർച്ചയോടെയാണ് അയവ് വന്നത്.

BBC documentary screening  Protests at JNU called off following stone pelting  ബിബിസി ഡോക്യുമെന്‍ററി പ്രദർശനത്തിലെ കല്ലേറ്  ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ്  മോദി ഡോക്യുമെന്‍ററി  ജെഎന്‍യു വിദ്യാര്‍ഥികള്‍  പ്രധാനമന്ത്രി നരേന്ദ്ര മോദി  നരേന്ദ്ര മോദിയുടെ ഡോക്യുമെന്‍ററി പ്രദര്‍ശനം  ഐഷേ ഘോഷ്‌  ന്യൂഡല്‍ഹി വാര്‍ത്തകള്‍  ന്യൂഡല്‍ഹി പുതിയ വാര്‍ത്തകള്‍  national news updates  latest news in Delhi
ജെഎന്‍യുഎസ്‌യു പ്രസിഡന്‍റ് ഐഷേ ഘോഷ്‌ മാധ്യമങ്ങളോട് സംസാരിക്കുന്നു
author img

By

Published : Jan 25, 2023, 7:32 AM IST

ന്യൂഡല്‍ഹി: ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു. കല്ലേറ് നടത്തിയ അക്രമകാരികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പൊലീസ് ഉറപ്പുനല്‍കിയതായി വിദ്യാര്‍ഥികള്‍ പറഞ്ഞു. ബിബിസിയുടെ വിവാദ ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് പിന്നാലെയാണ് ജെഎന്‍യുവില്‍ സംഘര്‍ഷമുണ്ടായത്.

ബിബിസിയുടെ 'ഇന്ത്യ ദി മോദി ക്വസ്റ്റ്യൻ' എന്ന വിവാദ ഡോക്യുമെന്ററി പ്രദര്‍ശനവുമായി ബന്ധപ്പെട്ട് നാടകീയ സംഭവങ്ങളാണ് ജെഎൻയു കാമ്പസില്‍ അരങ്ങേറിയത്. മണിക്കൂറുകൾ നീണ്ട നിന്ന പ്രതിഷേധങ്ങൾക്കും സംഘർഷങ്ങൾക്കും പുലർച്ചയോടെയാണ് അയവ് വന്നത്. ഡോക്യുമെന്ററി പ്രദർശനം തടയാൻ കാമ്പസിലെ വൈദ്യുതി വിച്ഛേദിച്ചു. മൂന്നര മണിക്കൂറുകൾക്ക് ശേഷമാണ് വൈദ്യുത ബന്ധം പുനഃസ്ഥാപിച്ചത്. ഇതോടെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലുമായി ഡോക്യുമെന്ററി പ്രദർശനം ആരംഭിച്ചു.

ഇതോടെ ഡോക്യുമെന്ററി കാണാൻ എത്തിയ വിദ്യാർഥികൾക്ക് നേരെ കല്ലേറുണ്ടായി. എബിവിപി പ്രവർത്തകരാണ് കല്ലെറിഞ്ഞതെന്നാണ് എസ്എഫ്ഐയുടെ ആരോപണം. കല്ലെറിഞ്ഞവരെന്ന് ആരോപിച്ച് 2 പേരെ വിദ്യാർഥികളുടെ നേതൃത്വത്തിൽ തടഞ്ഞുവയ്ക്കുകയും ചെയ്തു. കാമ്പസില്‍ വെദ്യുതി ബന്ധം വിച്ഛേദിച്ചതിന് പിന്നാലെ വിദ്യാർഥികൾ പ്രധാന കവാടത്തിന് സമീപം ഒത്തുകൂടി. പൊലീസ് സുരക്ഷ ഒരുക്കിന്നില്ലെന്ന് വിദ്യാർഥി യൂണിയൻ പ്രതിനിധികൾ ആരോപിച്ചു.

ബിബിസിയുടെ ഡോക്യുമെൻററി ജെഎന്‍യുവില്‍ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് നേരത്തെ അധികൃതർ വ്യക്തമാക്കിയിരുന്നു. കാമ്പസിലെ സമാധാനത്തിനും ഐക്യത്തിനും ഡോക്യുമെൻററി പ്രദർശനം തടസമാകുമെന്നുമാണ് അധികൃതർ വ്യക്തമാക്കിയിരുന്നത്.

ഇതിനിടെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ബിബിസി പുറത്തിറക്കി. ഇന്ത്യന്‍ സമയം പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംപ്രേഷണം ചെയ്തത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞത് ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് രണ്ടാം ഭാഗത്തില്‍ പറയുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.