ETV Bharat / bharat

'കർണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വിശകലനം നടത്തും': ബസവരാജ് ബൊമ്മൈ - കർണാടക തെരഞ്ഞെടുപ്പ് 2023

തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വിവിധ തലങ്ങളിലെ പോരായ്‌മകളെ കുറിച്ച് വിശകലനം ചെയ്യുമെന്ന് ബസവരാജ് ബൊമ്മൈ മാധ്യമങ്ങളോട്. തെരഞ്ഞെടുപ്പിലെ കോൺഗ്രസ് മുന്നേറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് പ്രതികരണം.

basavaraj bommai about karnataka election result  karnataka election result  basavarj bommai  karnataka election result 2023  karnataka assembly election  ബസവരാജ് ബൊമ്മൈ  ബസവരാജ് ബൊമ്മൈ കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ്  കർണാടക തെരഞ്ഞെടുപ്പ് 2023  കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2023
ബസവരാജ് ബൊമ്മൈ
author img

By

Published : May 13, 2023, 2:20 PM IST

Updated : May 13, 2023, 2:27 PM IST

ബെംഗളൂരു: കർണാടക തെരഞ്ഞെടുപ്പിലെ തിരിച്ചടിയെക്കുറിച്ച് വിശകലനം നടത്തുമെന്ന് ബസവരാജ് ബൊമ്മൈ. ഒരു ദേശീയ രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ഫല പ്രഖ്യാപനത്തിന് ശേഷം വിവിധ തലങ്ങളിൽ എന്തെല്ലാം പോരായ്‌മകളും ഉണ്ടായിരുന്നുവെന്ന് തങ്ങൾ വിശദമായ വിശകലനം നടത്തുമെന്നും അവ പരിശോധിച്ച് മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്‌സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ ശക്തമായി തിരിച്ചുവരുമെന്നും ബൊമ്മൈ മാധ്യമങ്ങളോട് പറഞ്ഞു.

224 അംഗ സഭയിൽ 119 മണ്ഡലങ്ങളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിജെപി 74 സെഗ്‌മെന്‍റുകളിലും ജെഡി(എസ്) 24 സീറ്റുകളിലും മുന്നിലായിരുന്നു. മറ്റുള്ളവർ ഏഴ് സെഗ്‌മെന്‍റുകളിൽ ലീഡ് ചെയ്യുന്നു. മോദി പ്രഭാവത്തിൽ കർണാടകയിൽ ജയം ഉറപ്പിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയായിരുന്നു കോൺഗ്രസ് മുന്നേറ്റം. കേവല ഭൂരിപക്ഷം കടന്ന കോൺഗ്രസ് തൂക്കുസഭ എന്ന എക്‌സിറ്റ് പോൾ പ്രവചനങ്ങളെയും കാറ്റിൽ പറത്തി. തൂക്കുസഭ വന്നാല്‍ കർണാടകയില്‍ വീണ്ടും രാഷ്ട്രീയ അനിശ്‌ചിതത്വം ഉണ്ടാകുമെന്ന കോൺഗ്രസ് പ്രചാരണം ജനങ്ങളിലെത്തി എന്നതിന്‍റെ സൂചനയായിരുന്നു ജെഡിഎസിന്‍റെ ശക്തികേന്ദ്രങ്ങളില്‍ പോലും കോൺഗ്രസിന് ലഭിച്ച മുന്നേറ്റം.

ബിജെപി സർക്കാരിന്‍റെ അഴിമതിക്ക് എതിരായ പോരാട്ടവും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിട്ടതും കോൺഗ്രസിനെ മുന്നേറ്റത്തിലേക്ക് നയിച്ചു. കോൺഗ്രസിന് വേണ്ടി കെപിസിസി പ്രസിഡന്‍റ് ഡികെ ശിവകുമാറും മുതിർന്ന കോൺഗ്രസ് നേതാവ് സിദ്ധരാമയ്യയും ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പ് പ്രചാരണം നടത്തി. ഇതും വിജയം കണ്ടു. കോൺഗ്രസ് ദേശീയ അധ്യക്ഷനായ ശേഷം സ്വന്തം നാട്ടില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ലഭിച്ച മികച്ച വിജയം പുതിയ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ആശ്വാസമായേക്കും.

രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സോണിയ ഗാന്ധി എന്നിവർ വിവിധ ഘട്ടങ്ങളിലായി കർണാടകയില്‍ നടത്തിയ പ്രചാരണവും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി നിർത്താൻ കോൺഗ്രസിനായി. രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയും കോൺഗ്രസ് മുന്നേറ്റത്തിന് സഹായകമായി. സീറ്റ് ലഭിക്കാത്ത ബിജെപിയിലെ അസംതൃപ്‌തരെ സ്വീകരിച്ച കോൺഗ്രസ് അവർക്ക് അർഹമായ പ്രാധാന്യവും മത്സരിക്കാൻ സീറ്റും നല്‍കി. കൂടാതെ, വൊക്കലിംഗ, ലിംഗായത്ത സമുദായങ്ങളുടെ പിന്തുണ പ്രത്യക്ഷമായും പരോക്ഷമായും കോൺഗ്രസിന് ലഭിച്ചു.

Last Updated : May 13, 2023, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.