മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽ അറേബ്യൻ കടലിൽ മുങ്ങിയ ബാർജ് പി 305 കണ്ടെത്തി. ഐഎൻഎസ് മകർ നടത്തിയ വിദഗ്ദമായ സൈഡ് സ്കാൻ സൊണാർ വിദ്യ ഉപയോഗിച്ച് ഇത് കടലിന്‍റെ അടിത്തട്ടിലുള്ളതായി കണ്ടെത്തി. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ബാർജ് ദുരന്തത്തിൽ 66 പേർ കൊല്ലപ്പെടുകയും 43 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിയുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
കൂടുതൽ വായിക്കാന്‍: മുംബൈ ബാർജ് അപകടം: കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും
ചില മൃതദേഹങ്ങൾ അഴുകിയ അവസ്ഥയിലായതിനാൽ ഡിഎൻഎ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഒഎൻജിസിയുടെ ഓഫ്‌ഷോർ ഓയിൽ ഡ്രില്ലിംഗ് അറ്റകുറ്റപ്പണിയിൽ ഏർപ്പെട്ടിരുന്ന ബാർജ് പി -305 തിങ്കളാഴ്ച വൈകുന്നേരമാണ് മുംബൈ തീരത്ത് അതിശക്തമായി വീശിയടച്ച ടൗട്ടെ ചുഴലിക്കാറ്റിൽ മുങ്ങിയത്. മരിച്ചവരിൽ 18 പേരുടെ മൃതദേഹങ്ങൾ ഇനിയും തിരിച്ചറിയാനുണ്ട്. രണ്ട് മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും ബന്ധുക്കൾക്ക് കൈമാറിയിട്ടില്ലെന്നും പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
കൂടുതൽ വായിക്കാന്‍: മുംബൈ ബാർജ് അപകടം: 30 മൃതദേഹങ്ങളുടെ ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികൾ ആരംഭിച്ചതായി മുംബൈ പൊലീസ്
അതേസമയം ഗുജറാത്തിലെ വൽസാദ് ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ ബാർജ് ദുരന്തത്തിൽ കാണാതായവരിൽ ചിലരാകാമെന്ന് പ്രാദേശിക പൊലീസ് സംശയിക്കുന്നു. ബാർജിലുണ്ടായിരുന്ന 261 ഉദ്യോഗസ്ഥരിൽ 188 പേരെ രക്ഷപ്പെടുത്തിയിരുന്നു.
കൂടുതൽ വായിക്കാന്‍: ബാർജ് അപകടം; ആറാം ദിവസവും തെരച്ചിൽ തുടരുന്നു