ബ്രിഡ്‌ജ്‌ടൗൺ: ഇന്ത്യൻ ജനതക്കും ഗവൺമെന്‍റിനും നന്ദി അറിയിച്ച് ബാർബഡോസ് പ്രധാനമന്ത്രി മിയ മോട്ട്ലി. കൊവിഡഷീൽഡ് വാക്‌സിന്‍റെ ഡോസുകൾ ബാർബഡോസിൽ എത്തിയതിന് പിന്നാലെയായിരുന്നു നന്ദി പ്രകടനം. കഴിഞ്ഞ മാസമായിരുന്നു ബാർബഡോസ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വാക്‌സിൻ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നത്. തുടർന്ന് ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസുകൾ കയറ്റി വിടുകയായിരുന്നു.
2.87 ലക്ഷം മാത്രം ജനസംഖ്യ ഉള്ള ബാർബഡോസിൽ ഇതുവരെ 1,641 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അതിൽ 1,274 പേർ രോഗമുക്തരാവുകയും ചെയ്‌തു.
ഇന്ത്യയിൽ നിന്നുള്ള ഒരു ലക്ഷം ഡോസുകളുടെ ആദ്യ ബാച്ച് വാക്‌സിൻ മുൻനിര പോരാളികൾ, പൊലീസ്, സുരക്ഷാ സേന,ഹോട്ടൽ തൊഴിലാളികൾ, സൂപ്പർമാർക്കറ്റ് തൊഴിലാളികൾ, പ്രായമായവർ എന്നിവർക്കായിരിക്കും നൽകുക എന്നും മിയ മോട്ട്ലി അറിയിച്ചു.