ETV Bharat / bharat

Banned Inter-Caste Couple From Chitradurga മിശ്രജാതി വിവാഹത്തോടെ ഊരുവിലക്ക്; 3 വർഷത്തിന് ശേഷം കുഞ്ഞുമായി നാട്ടിലേക്ക് മടങ്ങി ദമ്പതികൾ - Chitradurga Karnataka

A happy ending for the inter-cast couple from Chitradurga : മിശ്രദമ്പതികളായ സാവിത്രമ്മ, മണികണ്‌ഠ എന്നിവരാണ് വിവാഹം കഴിഞ്ഞ് മൂന്ന് വർഷത്തിന് ശേഷം നാട്ടിലേക്ക് തിരികെ മടങ്ങിയത്. ചിത്രദുർഗ ജില്ലയിലെ ദേവരഹള്ളി സ്വദേശിനിയാണ് സാവിത്രമ്മ. സ്‌ത്രീ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുമായി നടത്തിയ ചർച്ചയ്‌ക്ക് ശേഷമാണ് ദമ്പതികളുടെ മടക്കം സാധ്യമായത്.

Chitradurga inter caste couple  Inter caste Couple from Chitradurga  Banned Inter caste Couple from Chitradurga  Karnataka news  സാവിത്രമ്മ  മിശ്രജാതി വിവാഹത്തോടെ ഊരുവിലക്ക്  Chitradurga Karnataka  ബെംഗളൂരു
Inter-cast couple from Chitradurga back to village after three years of marriage
author img

By ETV Bharat Kerala Team

Published : Oct 1, 2023, 4:58 PM IST

ബെംഗളൂരു: വ്യത്യസ്‌ത ജാതിയിൽ നിന്നും വിവാഹം കഴിച്ചതിന്‍റെ പേരിൽ ജന്മനാട്ടിൽ നിന്നും സമുദായഭ്രഷ്‌ട് കൽപിച്ച ദമ്പതികളെ തിരികെ സ്വീകരിച്ച് നാട്ടുകാർ (Banned Inter-caste Couple from Chitradurga). മിശ്രജാതി ദമ്പതികളായ സാവിത്രമ്മ, മണികണ്‌ഠ എന്നിവർക്കാണ് വിലക്കേർപെടുത്തിയിരുന്നത്. മൂന്ന് വർഷം മുമ്പാണ് കർണാടകയിലെ ചിത്രദുർഗ ജില്ലയിലെ ദേവരഹള്ളി സ്വദേശിനിയായ സാവിത്രമ്മ ആന്ധ്രപ്രദേശുകാരനായ മണികണ്‌ഠയെ വിവാഹം ചെയ്‌തത്.

സ്‌ത്രീ-ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സാമുദായിക നേതാക്കൻമാരുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് ദമ്പതികൾക്കുമേൽ ഏർപ്പെടുത്തിയിരുന്ന ഊരുവിലക്ക് പിൻവലിച്ചത്. ബോധവത്കരണ യോഗത്തിന് ശേഷം ദമ്പതികളും ഇവരുടെ കുട്ടിയും നാട്ടിലേക്ക് തിരികെപോയി. യോഗത്തിനായി ഒത്തുകൂടിയ നാട്ടുകാർ ഈ സാമൂഹിക പ്രശ്‌നം പരിഹരിക്കുന്നതിന് ആവശ്യമായ സഹായസഹകരണങ്ങൾ നൽകുമെന്ന ഉറപ്പിനെത്തുടർന്നാണ് ദമ്പതികളുടെ നാട്ടിലേക്കുള്ള മടക്കം സാധ്യമായത്. ഗ്രാമവാസികൾ ഉദ്യോഗസ്ഥർക്ക് ആവശ്യമായ പിന്തുണ നൽകുകയും കേസ് സന്തോഷകരമായി അവസാനിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു (A happy ending for the inter-cast couple from Chitradurga).

സംസാരശേഷിയില്ലാത്ത സാവിത്രമ്മയും ആന്ധ്ര സ്വദേശിയായ മണികണ്ഠയും പ്രണയത്തിലായിരുന്നു. തുടർന്ന് ഇരുവരും വിവാഹിതരാകുകയായിരുന്നു. എന്നാൽ വിവാഹശേഷം യുവതിയുടെ സ്വദേശമായ ദേവരഹള്ളിയിലെത്തിയ ദമ്പതികൾക്ക് സാമുദായിക നേതാക്കൻമാർ ഗ്രാമത്തിൽ പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും വിലക്കേർപ്പെടുത്തി.

ഇതോടെ ദമ്പതികൾ ബെംഗളൂരുവിലേക്ക് താമസം മാറി. ഒരുമിച്ചു പഠിച്ച സാവിത്രമ്മയും മണികണ്‌ഠയും കഴിഞ്ഞ മൂന്ന് വർഷമായി ബെംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജോലി ചെയ്‌ത് വരികയായിരുന്നു. അടുത്തിടെയാണ് ദമ്പതികൾക്ക് ഒരു കുഞ്ഞ് ജനിച്ചത്.

കുഞ്ഞിന് ഒരു മാസം പ്രായമായപ്പോൾ നാട്ടിലേക്ക് മടങ്ങിയെത്തിയ സാവിത്രമ്മയെ ഗ്രാമവാസികൾ തടഞ്ഞിരുന്നു. വിവരമറിഞ്ഞ് സാവിത്രമ്മയേയും മണികണ്‌ഠയേയും ഒപ്പം കൂട്ടിയ ഉദ്യോഗസ്ഥർ സമുദായ നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തി തിരികെ നാട്ടിലേക്ക് പോകാനായി വഴിയൊരുക്കുകയായിരുന്നു.

സംസാരശേഷിയും കേൾവിക്കുറവുമുള്ളവരെ വിദ്യാസമ്പന്നരായ സമൂഹം പിന്തുണയ്‌ക്കണം. യുവതിയുടെ അഭിപ്രായങ്ങൾ കേട്ട് തക്കതായ പരിഹാരം കാണുന്നതിന് പകരം അവരുടെ ജാതിയുടെ പേരിൽ ഗ്രാമത്തിൽ പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുക എന്നത് എത്രത്തോളം ശരിയായ കാര്യമാണ്. സാമൂഹിക പ്രവർത്തക തുളസി രമേശ് സംഭവത്തിൽ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ഇവരെക്കൂടാതെ നിരവധിയാളുകൾ സംഭവത്തിൽ പ്രതിഷേധം അറിയിച്ചിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.