റിസർവ് ബാങ്ക് ഓഫ് ഇന്ത്യ(ആർബിഐ) പുറപ്പെടുവിച്ച ബാങ്ക് അവധികളുടെ പട്ടികപ്രകാരം ഒക്‌ടോബറില്‍ 21 ബാങ്ക് അവധി ദിനങ്ങൾ. ഇതില്‍ മിക്കതും സംസ്ഥാനാടിസ്ഥാനത്തിലുള്ളതായതിനാൽ 21 ദിവസം എല്ലായിടത്തെയും ബാങ്കുകൾക്ക് ഒരുമിച്ച് അവധി വരില്ല.
21 ല്‍ 14 എണ്ണം മാത്രമാണ് ആർബിഐ നൽകിയ അവധികൾ. ബാക്കിയുള്ളവ വാരാന്ത്യ അടപ്പുകളും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്‌ചകളുമാണ്.
സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങൾ, മതപരമായ ദിനങ്ങൾ, ഉത്സവാഘോഷങ്ങൾ എന്നിങ്ങനെയാണ് ആർബിഐയുടെ അവധി ദിനങ്ങളുടെ പട്ടിക.
2021 ഒക്‌ടോബർ മാസത്തെ അവധിപ്പട്ടിക
ഒക്‌ടോബർ 1- ബാങ്ക് അക്കൗണ്ടുകളുടെ അർദ്ധവാർഷിക ക്ലോസിങ് (ഗാങ്ടോക്ക്)
ഒക്‌ടോബർ 2- ഗാന്ധി ജയന്തി(രാജ്യ വ്യാപകം)
ഒക്‌ടോബർ 3- ഞായർ
ഒക്‌ടോബർ 6- മഹാലയ അമാവാസി (അഗർത്തല, ബെംഗളൂരു, കൊൽക്കത്ത)
ഒക്‌ടോബർ 7- ലൈനിങ്തൗ സനാമഹിയിലെ മേരാ ചൗറൻ ഹൗബ (ഇംഫാൽ)
ഒക്‌ടോബർ 9- രണ്ടാം ശനി
ഒക്‌ടോബർ 10- ഞായർ
ഒക്‌ടോബർ 12-ദുർഗ പൂജ/ മഹാ സപ്‌തമി (അഗർത്തല, കൊൽക്കത്ത)
ഒക്‌ടോബർ 13- ദുർഗ പൂജ/ മഹാ അഷ്‌ടമി (അഗർത്തല, ഭുവനേശ്വർ, ഗാങ്ടോക്ക്, ഗുവാഹത്തി, ഇംഫാൽ, കൊൽക്കത്ത, പട്‌ന, റാഞ്ചി)
ഒക്‌ടോബർ 14- ദുർഗ പൂജ/ മഹാ നവമി(അഗർത്തല, ബെംഗളൂരു, ചെന്നൈ, ഗാങ്ടോക്ക്, ഗുവാഹത്തി, കാൺപൂർ, കൊച്ചി, കൊൽക്കത്ത, ലഖ്‌നൗ, പട്‌ന, റാഞ്ചി, ഷില്ലോങ്, ശ്രീനഗർ, തിരുവനന്തപുരം)
ഒക്‌ടോബർ 15- ദസറ (ഇംഫാലിലും ഷിംലയിലും ഒഴികെയുള്ള എല്ലാ ബാങ്കുകളും)
ഒക്‌ടോബർ 16- ദുർഗ പൂജ (ഗാങ്ടോക്ക്)
ഒക്‌ടോബർ 17-ഞായർ
ഒക്‌ടോബർ 18- കാത്തി ബിഹു (ഗുവാഹത്തി)
ഒക്‌ടോബർ 19- മിലാദ്-ഇ-ഷെരീഫ് (അഹമ്മദാബാദ്, ബേലാപ്പൂർ, ഭോപ്പാൽ, ചെന്നൈ, ഡെറാഡൂൺ, ഹൈദരാബാദ്, ഇംഫാൽ, ജമ്മു, കാൺപൂർ, കൊച്ചി, ലക്‌നൗ, മുംബൈ, നാഗ്‌പൂര്‍, ന്യൂഡൽഹി, റായ്‌പൂര്‍, റാഞ്ചി, ശ്രീനഗർ, തിരുവനന്തപുരം)
ഒക്‌ടോബർ 20- മഹർഷി വാൽമീകിയുടെ ജന്മദിനം/ലക്ഷ്മി പൂജ/ഈദ്-ഇ-മിലാദ് (അഗർത്തല, ബെംഗളൂരു, ചണ്ഡിഗഡ്, കൊൽക്കത്ത, ഷിംല)
ഒക്‌ടോബർ 22- ഈദ്-ഇ-മിലാദ്-ഉൾ-നബി കഴിഞ്ഞുള്ള വെള്ളിയാഴ്ച (ജമ്മു, ശ്രീനഗർ)
ഒക്‌ടോബർ 23- നാലാം ശനി
ഒക്‌ടോബർ 24- ഞായർ
ഒക്‌ടോബർ 26- പ്രവേശന ദിനം (ജമ്മു, ശ്രീനഗർ)
ഒക്‌ടോബർ 31- ഞായർ