പൂനെ : പൂനെ നഗരത്തിന് സമീപം സ്ഫോടകവസ്‌തുക്കൾ ഉപയോഗിച്ച് ബാങ്കിന്‍റെ എടിഎം തകര്‍ത്ത് 17 ലക്ഷം രൂപ കവര്‍ന്നു. അലണ്ടി ടൗണിന് സമീപമുള്ള എടിഎം കൗണ്ടറിലാണ് മോഷണം നടന്നതെന്ന് പൊലീസ് അറിയിച്ചു. ബോംബ് ഡിറ്റക്ഷൻ ആൻഡ് ഡിസ്‌പോസൽ സ്ക്വാഡ് ഉൾപ്പടെയുള്ള സാങ്കേതിക സംഘങ്ങള്‍ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
'സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തി, പക്ഷേ മോഷ്‌ടാക്കളെ തിരിച്ചറിയാൻ കഴിഞ്ഞില്ല. വിഷയം അന്വേഷിക്കുന്നുണ്ട്' - പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ALSO READ: ആലുവയില്‍ വന്‍ മയക്കുമരുന്ന് വേട്ട ; 3 കോടി രൂപ വിലമതിക്കുന്ന എംഡിഎംഎ പിടിച്ചു
ഈ വർഷം പൂനെ റൂറൽ ഏരിയയിൽ സ്‌ഫോടക വസ്‌തുക്കൾ ഉപയോഗിച്ച് എടിഎം കുത്തിത്തുറന്ന് പണം അപഹരിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. ജൂലൈയിൽ ചക്കൻ എംഐഡിസി ഏരിയയിൽ സമാനമായ രീതിയിൽ എടിഎമ്മിൽ നിന്ന് 28 ലക്ഷം രൂപ മോഷ്‌ടാക്കൾ കവർന്നിരുന്നു.