കൊൽക്കത്ത: അതിർത്തി കടക്കാൻ ശ്രമിച്ച 13 ബംഗ്ലാദേശ് പൗരന്മാരെ സുരക്ഷാ സേന ഉദ്യോഗസ്ഥർ പിടികൂടി. നോർത്ത് 24 പർഗാനാസ് ജില്ലയുടെ അതിർത്തി പ്രദേശത്ത് നിന്നാണ് ഇവരെ പിടികൂടിയത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
അഞ്ച് ബംഗ്ലാദേശികളെ ബിത്താരി അതിർത്തിയിൽ നിന്നും, ആറ് പേരെ ഹക്കിംപൂർ അതിർത്തിയിൽ നിന്നും രണ്ട് പേരെ തരലി അതിർത്തിയിൽ നിന്നുമാണ് കണ്ടെത്തിയത്.