ബെംഗ്ലൂരു: ബെംഗളൂരുവിൽ ബംഗ്ലാദേശ് സ്വദേശിനിയെ സുഹൃത്തുക്കൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ രാമമൂർത്തി നഗർ പൊലീസ് അറസ്റ്റ് ചെയ്തു. സാഗർ, മുഹമ്മദ് ബാബ, ഷെയ്ഖ്, റിഡായ് ബാബു എന്നിവരാണ് പൊലീസ് പിടിയിലായത്. പ്രതികളും ഇരയായ പെൺകുട്ടിയും ബംഗ്ലാദേശിൽ നിന്നുള്ളവരാണ്. അനധികൃതമായി ഇന്ത്യയിലെത്തി ബെംഗളൂരുവിലെ രാമമൂർത്തി നഗറിലെ എൻആർഐ കോളനിയിൽ താമസിച്ചുവരികയായിരുന്നു ഇവർ. പ്രതികൾ ലൈംഗികാതിക്രമത്തിന്റെ വീഡിയോയും പകർത്തി.
ഇന്ത്യയിലെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും ബംഗ്ളാദേശിലും വീഡിയോ വൈറലാവുകയും തുടർന്ന് അസം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിയുന്നത്. പീഡന വിവരം ബംഗ്ലാദേശ് പൊലീസിനെയും അറിയിച്ചു. സംഭവത്തെത്തുടർന്ന് സിറ്റി പൊലീസ് കമ്മീഷണർ കമൽ പന്ത് സ്റ്റേഷൻ സന്ദർശിച്ചു. മറ്റ് രണ്ട് പ്രതികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്.