കൊല്‍ക്കത്ത: അനധികൃത കുടിയേറ്റ ശ്രമം തടയാനുള്ള ബിഎസ്‌എഫ് ഉദ്യോഗസ്ഥരുടെ ശ്രമത്തിനിടെ വെടിയേറ്റ് ബംഗ്ലാദേശ് വനിത കൊല്ലപ്പെട്ടു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ കുടിയേറ്റ ശ്രമം നടത്തിയവരുമായുള്ള ഏറ്റുമുട്ടലിനിടെയായിരുന്നു വെടിവെപ്പ്. സംഭവത്തില്‍ ഒരു ബിഎസ്‌എഫ് സൈനികന് പരിക്കേറ്റതായും അര്‍ദ്ധസൈനിക വിഭാഗം അറിയിച്ചു.
മൂന്ന് നാല് പേര്‍ പഖുറിയ അതിർത്തിക്കടുത്തുള്ള ബംഗ്ലാദേശിൽ നിന്ന് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തെത്തിയ ബിഎസ്എഫ് ഉദ്യോഗസ്ഥരെ കുടിയേറ്റക്കാര്‍ വെല്ലുവിളിക്കുകയും മൂര്‍ച്ചയുള്ള കല്ലുകള്‍ കൊണ്ട് ആക്രമിക്കുകയും ചെയ്തു. തുടര്‍ന്നാണ് സ്വയം പ്രതിരോധത്തിനായി സൈനികര്‍ രണ്ട് റൗണ്ട് വെടിയുതിര്‍ത്തത്. ഈ വെടിവെപ്പിലാണ് സ്ത്രീക്ക് വെടിയേറ്റത്. സ്ത്രീയെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.