ETV Bharat / bharat

കോണ്‍ഗ്രസ് ഓഫിസ് 'ഹജ്ജ് ഹൗസാ'ക്കി കരിഓയില്‍ പ്രതിഷേധം; കോൺഗ്രസ് അധ്യക്ഷൻ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ബജ്‌റംഗ്‌ദള്‍ - ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂറിനെതിരെ പ്രതിഷേധം

രാജ്യത്തിന്‍റെ സ്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിനും അവകാശമുണ്ടെന്ന ഗുജറാത്ത് കോൺഗ്രസ് അധ്യക്ഷന്‍ ജഗദീഷ് താക്കൂറിന്‍റെ പ്രസ്ഥാവനക്കെതിരെയാണ് ബജ്‌റംഗ്‌ദള്‍ പ്രതിഷേധം

കോണ്‍ഗ്രസ് ഓഫിസ് 'ഹജ്ജ് ഹൗസാ'ക്കി കരിഓയില്‍ പ്രയോഗം; ജഗദീഷ്, ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ബജ്‌റംഗ്‌ദള്‍

author img

By

Published : Jul 22, 2022, 4:28 PM IST

Updated : Jul 22, 2022, 7:00 PM IST

അഹമ്മദാബാദ്: ഗുജറാത്തിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫിസിന്‍റെ മതിലില്‍ 'ഹജ്ജ് ഹൗസ്' എന്നെഴുതി ബജ്‌റംഗ്‌ദളിന്‍റെ പ്രതിഷേധം. പുറമെ, പാര്‍ട്ടി നേതാക്കന്മാരുടെ ഫ്ലക്‌സ് ബോര്‍ഡിലെ ചിത്രങ്ങള്‍ കറുത്ത ചായംകൊണ്ട് വികൃതമാക്കുകയും ചെയ്‌തു. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജഗദീഷ് താക്കൂര്‍ നടത്തിയ പ്രസ്‌താവനകള്‍ക്ക് പിന്നാലെയാണ് ബജ്‌റംഗ്‌ദളിന്‍റെ 'കരിഓയില്‍ പ്രയോഗം'.

ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഓഫിസില്‍ ഹജ്ജ് ഹൗസ്‌ എന്നെഴുതി ബജ്‌റംഗ്‌ദള്‍ പ്രതിഷേധം

സോണിയ ഗാന്ധി, ജഗദീഷ് താക്കൂർ, സുഖ്‌റാം രത്വ, രഘു ശർമ തുടങ്ങിയ കോണ്‍ഗ്രസ് നേതാക്കളുടെ ഫോട്ടോകളിലാണ് കറുത്ത മഷി പുരട്ടിയത്.''സ്വത്ത് ജനങ്ങളുടെ അവകാശമാണ്. രാജ്യത്തിന്‍റെ സ്വത്തിൽ ന്യൂനപക്ഷ വിഭാഗത്തിനും അവകാശമുണ്ട്. കോൺഗ്രസാണ് രാജ്യത്തിന്‍റെ ഭരണഘടന ഉണ്ടാക്കിയത്. അധികാരം ഉണ്ടെങ്കിലും ഇല്ലെങ്കിലും പ്രത്യയശാസ്‌ത്രത്തിനൊപ്പമാണ് കോണ്‍ഗ്രസ്'' ഇങ്ങനെയായിരുന്നു, രണ്ട് ദിവസം മുന്‍പ് നടന്ന കോൺഗ്രസ് യോഗത്തിനിടെയുള്ള ജഗദീഷ് താക്കൂറിന്‍റെ പ്രസ്‌താവന.

അതേസമയം, കോണ്‍ഗ്രസിന്‍റേത് പ്രീണന ശ്രമമാണെന്നും കഴിഞ്ഞ 70 വർഷമായി ന്യൂനപക്ഷ സമുദായത്തെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണ് കോൺഗ്രസ് പ്രവർത്തിച്ചെന്നും ബജ്‌റംഗ്‌ദള്‍ ആരോപിച്ചു. കോൺഗ്രസ് മതത്തിന്‍റെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ജഗദീഷിന്‍റെ പ്രസ്‌താവന ഹിന്ദുക്കളുടെ വികാരം വ്രണപ്പെടുത്തി. ഈ രാജ്യത്തെ ഏതെങ്കിലും ഒരു മതത്തെക്കുറിച്ചല്ല സംസാരിക്കേണ്ടത്. 135 കോടി ജനങ്ങളെക്കുറിച്ചാണെന്നും സംഘടന കോണ്‍ഗ്രസിനോടായി പറഞ്ഞു.

Last Updated : Jul 22, 2022, 7:00 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.