ശ്രീനഗര്‍: ജമ്മു കശ്‌മീരില്‍ പൊലീസ് സേനയ്‌ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തി ഭീകരര്‍. ബജ്ഭാര അനന്ത്നാഗില്‍ ബുധനാഴ്ച വൈകിട്ടുണ്ടായ സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. പദ്ഷാഹി ബാഗിന് സമീപം പൊലീസിന്‍റെ പതിവ് പട്രോളിങ്ങിനിടെയാണ് ആക്രമണം.
പരിക്കേറ്റ പൊലീസുകാരന്‍റെ നില ഗുരുതരമല്ല. ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് സുരക്ഷാസേന പ്രദേശം വളഞ്ഞ് ഭീകരര്‍ക്കായി തെരച്ചിൽ ഊര്‍ജിതമാക്കി.