ETV Bharat / bharat

ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്നുമായി ബജാജ് ഹെൽത്ത്കെയർ

2021 ജൂൺ ആദ്യ വാരം മുതൽ വാണിജ്യമായി മരുന്നിന്‍റെ ഉൽ‌പാദനം ആരംഭിക്കുമെന്ന് ബജാജ് ഹെൽത്ത്കെയർ അറിയിച്ചു.

Bajaj Healthcare launches drug to treat black fungus infection in COVID-19 patients Bajaj Healthcare black fungus COVID-19 ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്നുമായി ബജാജ് ഹെൽത്ത്കെയർ ബ്ലാക്ക് ഫംഗസ് ബജാജ് ഹെൽത്ത്കെയർ
ബ്ലാക്ക് ഫംഗസ് ചികിത്സക്ക് മരുന്നുമായി ബജാജ് ഹെൽത്ത്കെയർ
author img

By

Published : May 28, 2021, 1:24 PM IST

ന്യൂഡല്‍ഹി: കൊവിഡ് രോഗികളിലെ മ്യൂക്കോര്‍മൈക്കോസിസ്(ബ്ലാക്ക് ഫംഗസ്) അണുബാധയെ ചികിത്സിക്കാൻ ഉപയോഗിക്കുന്ന പോസകോണസോൾ എപിഐ ബജാജ് ഹെൽത്ത്കെയർ പുറത്തിറക്കി. ഗുജറാത്തിലെ ഗാന്ധി നഗറിലുള്ള എഫ്ഡി‌എ (ഫുഡ് ആൻഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷൻ)യില്‍ നിന്ന് മരുന്ന് നിര്‍മ്മാണത്തിനും വിതരണത്തിനും അനുമതി ലഭിച്ചിട്ടുണ്ട്.

Read Also…ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം: ലൈപോസോമല്‍ ആംഫോടെറിസിന്‍ ലഭ്യമായി

2021 ജൂൺ ആദ്യ വാരം മുതൽ വാണിജ്യമായി മരുന്നിന്‍റെ ഉൽ‌പാദനം ആരംഭിക്കുമെന്ന് ബജാജ് ഹെൽത്ത്കെയർ അറിയിച്ചു. മ്യൂക്കോര്‍മൈക്കോസിസ് രോഗികളെ ചികിത്സിക്കുന്നതിനായുള്ള ഒരു ട്രയാസോൾ ആന്റിഫംഗൽ ഏജന്റാണ് പോസകോണസോൾ. പല സംസ്ഥാനങ്ങളും ഇതിനോടകംതന്നെ ബ്ലാക്ക് ഫംഗസിനെ ഒരു പകർച്ചവ്യാധിയായി പ്രഖ്യാപിച്ചിട്ടുണ്ട്. പോസകോണസോൾ പോലുള്ള ഫലപ്രദമായ ചികിത്സയുടെ ലഭ്യത നിലവിലെ സാഹചര്യം ലഘൂകരിക്കുമെന്നും രോഗികൾക്ക് ആവശ്യമായതും സമയബന്ധിതവുമായ ചികിത്സ വാഗ്ദാനം ചെയ്യുമെന്നും ബജാജ് ഹെൽത്ത് കെയർ ജോയിന്‍റ് മാനേജിംഗ് ഡയറക്ടർ അനിൽ ജെയിൻ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.