കമാൻ (രാജസ്ഥാൻ): കമാനിലെ സർക്കാർ ആശുപത്രിയിൽ ശനിയാഴ്‌ച ഒരു പെൺകുഞ്ഞ് പിറന്നു. ഇതിലെന്ത് അത്ഭുതം എന്നല്ലേ? എന്നാൽ കുഞ്ഞിന്‍റെ വിരലുകൾ ഏവരെയും സ്‌തബ്‌ധരാക്കി. പിറന്നുവീണ കുഞ്ഞിന്‍റെ വിരലുകളുടെ എണ്ണംകണ്ട് ആശുപത്രിയിലെ ഡോക്‌ടർമാർ പോലും അമ്പരന്നുപോയി.
ഇരുകൈകളിലുമായി 14 വിരലുകൾ, കാലുകളിലാകട്ടെ 12 വിരലുകളും അങ്ങനെ ആകെ 26 വിരലുകളാണ് കുഞ്ഞിന് ഉളളത് (Rajasthan Baby Born With 14 Fingers And 12 Toes). അപൂർവം എന്നാണ് ഡോക്‌ടർമാരും ഈ സംഭവത്തെ വിളിക്കുന്നത്. കമാനിലെ സർക്കാർ ആശുപത്രിയിൽ ഇതാദ്യമായാണ് ഇത്തരമൊരു അപൂർവതയുമായി ഒരു കുഞ്ഞ് പിറക്കുന്നത്.
അതേസമയം നവജാതശിശുവിനെ ഒരു നോക്ക് കാണാൻ വൻ ജനക്കൂട്ടമാണ് ആശുപത്രിയിൽ തടിച്ചുകൂടിയത്. സർജു, സിആർപിഎഫ് ഹെഡ് കോൺസ്റ്റബിളായ ഗോപാൽ ഭട്ടാചാര്യ എന്നിവരാണ് കുഞ്ഞിന്‍റെ മാതാപിതാക്കൾ. രാജസ്ഥാനിലെ കമാൻ ടൗണിലെ ഗോപിനാഥ് മൊഹല്ലയിലെ താമസക്കാരാണിവർ. ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3.40 നാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്.
ഓരോ കൈയിലും ഏഴ് വിരലുകളും ഓരോ കാലിലും ആറ് വിരലുകളുമായി ജനിച്ച നവജാത ശിശുവിനെ കണ്ട് ഡോക്‌ടർമാർ അത്ഭുതപ്പെട്ടു (Newborn with seven fingers in each hand and six toes in each foot). പിന്നാലെ കുഞ്ഞിനെ കുറിച്ചുള്ള വാർത്തകൾ പരന്നതോടെ ആശുപത്രിയിലെ മറ്റ് രോഗികളും അവളെ കാണാൻ ഓടിയെത്തി.
പിന്നീട് രോഗികളുടെ കൂട്ടിരിപ്പുകാരും രോഗികളെ കാണാനായി ആശുപത്രിയിൽ എത്തിയവരും കുഞ്ഞ് കിടന്ന കട്ടിലിന് ചുറ്റും തടിച്ചുകൂടി. കുഞ്ഞിനെ 'ദേവി' എന്ന് അഭിസംബോധന ചെയ്‌ത അവർ 'കൂപ്പുകൈകളോടെ'യാണ് നവജാതശിശുവിന് സമീപം നിന്നത്.
അതേസമയം തന്‍റെ 32 വർഷത്തെ സേവനത്തിനിടയിൽ 14 വിരലുകളും 12 വിരലുകളും ഉള്ള ഒരു കുഞ്ഞിനെ താൻ കണ്ടിട്ടില്ലെന്ന് ശിശുരോഗ വിദഗ്‌ധനായ ഡോ. ബിഎസ് സോണി പറഞ്ഞു. ആറ് വിരലുകളുള്ള നിരവധി കുട്ടികളെ കണ്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഒരു പെൺകുട്ടിക്ക് ഇത്രയധികം കൈവിരലുകളും കാൽവിരലുകളും കാണുന്നതെന്ന് ഡോക്‌ടർ പറഞ്ഞു. കുഞ്ഞിന്‍റെ വിരലുകളിലും കാൽവിരലുകളിലും ശസ്‌ത്രക്രിയ നടത്താൻ സാധിക്കില്ലെന്നും ഡോ. ബിഎസ് സോണി വ്യക്തമാക്കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നും അവർ കൂട്ടിച്ചേർത്തു.
മുപ്പതുകാരനില്‍ 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്കകള്‍: 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ വൃക്കകള്‍ സ്വീകരിച്ച 30കാരന്‍ പുതുജീവിതത്തിലേക്ക്. ബെംഗളൂരുവിലെ ഫോര്‍ട്ടിസ് (Fortis Hospital) ആശുപത്രിയിലാണ് 13 മാസം പ്രായമുള്ള കുഞ്ഞിന്‍റെ ഇരു വൃക്കകളും 30 വയസുകാരനിലേക്ക് വിജയകരമായി മാറ്റിവച്ചത്. ഡോ. ശ്രീഹർഷ ഹരിനാഥ്, ഡോ. മോഹൻ കേശവമൂർത്തി എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സംഘമാണ് റോബോട്ടിക് എന്‍ ബ്ലോക്ക് (Robotic En Bloc) പ്രക്രിയയിലൂടെ അതിസങ്കീര്‍ണമായ ശസ്‌ത്രക്രിയ നടത്തിയത്. അപൂര്‍വമായ ഒരു കേസായിരുന്നു ഇതെന്ന് ഡോക്‌ടര്‍മാര്‍ വ്യക്തമാക്കി.