ETV Bharat / bharat

കര്‍ണാടക ബിജെപിയെ നയിക്കാന്‍ യെദ്യൂരപ്പയുടെ മകന്‍; സംസ്ഥാന അധ്യക്ഷനായി ബി വൈ വിജയേന്ദ്ര ബുധനാഴ്‌ച ചുമതലയേൽക്കും

B Y Vijayendra Visits Siddaganga Mutt : എന്ത് തീരുമാനമെടുക്കുന്നതിന് മുന്‍പും താനും പിതാവ് യെദ്യൂരപ്പയും ശിവകുമാർ സ്വാമിയുടെ അനുഗ്രഹം തേടാറുണ്ടെന്നും ബി വൈ വിജയേന്ദ്ര പറഞ്ഞു. ലിംഗായത്ത് വിഭാഗക്കാരുടെ പ്രധാന മഠങ്ങളിലൊന്നാണ് സിദ്ധഗംഗ മഠം.

Etv Bharat B Y Vijayendra  Karnataka BJP President  B Y Vijayendra Karnataka BJP President  ബി വൈ വിജയേന്ദ്ര  കര്‍ണാടക ബിജെപിയെ നയിക്കാന്‍ ബി വൈ വിജയേന്ദ്ര  കര്‍ണാടക ബിജെപി അദ്ധ്യക്ഷൻ  ബിഎസ് യെദ്യൂരപ്പ  karnataka bjp  bjp karnataka
B Y Vijayendra Will Take Charge As Karnataka BJP President On November 15
author img

By ETV Bharat Kerala Team

Published : Nov 12, 2023, 6:20 PM IST

തുംകൂർ (കർണാടക): കര്‍ണാടക ബിജെപിയിലെ (Karnataka BJP) അഴിച്ചുപണിക്കു പിന്നാലെ പുതിയ അധ്യക്ഷനായി ചുമതലയേല്‍ക്കാനൊരുങ്ങി ബി വൈ വിജയേന്ദ്ര. മുന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ (B S Yediyurappa) മകനായ വിജയേന്ദ്ര, വരുന്ന ബുധനാഴ്‌ച (നവംബർ 15) പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്‍റായി ചുമതലയേല്‍ക്കും. നവംബർ 15ന് രാവിലെ 10ന് ബെംഗളൂരുവിലെ ബിജെപി ഓഫിസായ ജഗന്നാഥ ഭവനിൽ (Jagannatha Bhavan) വച്ച് താൻ അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് ബി വൈ വിജയേന്ദ്ര അറിയിച്ചു (B Y Vijayendra Will Take Charge As Karnataka BJP President On November 15).

തുംകൂറിലെ സിദ്ധഗംഗ മഠം (Siddaganga Mutt, Tumakur) സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. മഠത്തിലെത്തിയ അദ്ദേഹം അവിടെ ശിവകുമാര സ്വാമിയുടെ (Shivakumara Swami) സമാധി സ്ഥലത്തെത്തി പ്രാര്‍ത്ഥിച്ചു. എന്ത് തീരുമാനമെടുക്കുന്നതിന് മുന്‍പും താനും പിതാവ് യെദ്യൂരപ്പയും ശിവകുമാര സ്വാമിയുടെ അനുഗ്രഹം തേടാറുണ്ടെന്നും ബി വൈ വിജയേന്ദ്ര പറഞ്ഞു. ലിംഗായത്ത് (Lingayat) വിഭാഗക്കാരുടെ പ്രധാന മഠങ്ങളിലൊന്നാണ് സിദ്ധഗംഗ മഠം.

ജെ പി നദ്ദ (JP Nadda), അമിത് ഷാ (Amit Shah), ബി എൽ സന്തോഷ് (BL Santosh) ഉൾപ്പെടെയുള്ള ബിജെപി നേതാക്കൾ ചർച്ച ചെയ്‌താണ് തന്നെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതെന്നും വിജയേന്ദ്ര പറഞ്ഞു. "നളിൻ കുമാർ കട്ടീൽ (Nalin Kumar Kateel) കർണാടകത്തിലെമ്പാടും പര്യടനം നടത്തി ബിജെപി പാർട്ടി രൂപീകരിച്ചു. ഞങ്ങളുടെ പാർട്ടിയിലെ മുതിർന്ന നേതാക്കളായ ബി എസ് യെദ്യൂരപ്പ, ബസവരാജ് ബൊമ്മൈ (Basavaraj Bommai), കെ എസ് ഈശ്വരപ്പ, ഡി വി സദാനന്ദ ഗൗഡ, ഗോവിന്ദ് കാരജോള, ബസൻ ഗൗഡ പാട്ടീൽ യത്നാൽ, വി സോമണ്ണ എന്നിവരുടെ സാനിധ്യത്തിലാണ് ഞാൻ ചുമതലയേൽക്കുന്നത്. തെരഞ്ഞെടുപ്പ് ഉള്ളതിനാൽ ദേശീയ നേതാക്കളാരും വരുന്നില്ല. കേന്ദ്രത്തിലെ പാർട്ടി നിരീക്ഷകർ വരും. അടുത്ത വെള്ളിയാഴ്‌ചയോടെ ബിജെപിയുടെ നിയമസഭാ യോഗം വിളിക്കും. കർണാടകയിലെ കർഷകരെ ബാധിക്കുന്ന വരൾച്ച എങ്ങനെ പരിഹരിക്കാമെന്ന് പാർട്ടി നേതാക്കളുമായി ചർച്ച ചെയ്യും."- വിജയേന്ദ്ര പറഞ്ഞു.

തന്‍റെ സ്ഥാനലബ്‌ധിയില്‍ ചില മുതിര്‍ന്ന നേതാക്കള്‍ക്ക് അതൃപ്‌തിയുണ്ടെന്ന വാര്‍ത്തയോട് നിയുക്ത അധ്യക്ഷന്‍ പ്രതികരിച്ചു. "ഞങ്ങൾക്ക് വലിയ പാർട്ടിയാണുള്ളത്. അതിനുള്ളില്‍ ചെറിയ നീരസങ്ങളുണ്ടാകും. എന്നാല്‍ എല്ലാവരെയും ഒന്നിപ്പിക്കും. മുൻ മന്ത്രിയായ മധുസ്വാമിക്ക് കാലിന് പ്രശ്‌നമുണ്ട്. അതുകൊണ്ടാണ് അദ്ദേഹം ഇന്ന് വരാത്തത്." വിജയേന്ദ്ര വ്യക്തമാക്കി.

Also Read: പൂച്ചെണ്ട് നീട്ടി യെദ്യൂരപ്പ, മകന്‍ ബിവൈ വിജയേന്ദ്രയുടേത് ആദ്യം സ്വീകരിച്ച് അമിത്‌ ഷാ ; 'ബൊക്കെ ചര്‍ച്ച'യില്‍ കര്‍ണാടക

തന്‍റെ പിതാവുകൂടിയായ യെദ്യൂരപ്പയെ മാറ്റി നിര്‍ത്തിയെന്ന ആരോപണത്തെക്കുറിച്ചും വിജയേന്ദ്ര വിശദീകരിച്ചു. ''ആരെയും മാറ്റിനിർത്തിയിട്ടില്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ഞങ്ങൾക്ക് തിരിച്ചടിയുണ്ടായി. എന്നാൽ എല്ലാം മാറ്റിവച്ച് അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടാൻ ശ്രമിക്കും", വിജയേന്ദ്ര പറഞ്ഞു. പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുത്തതിന് ശേഷം ഞാൻ ഡൽഹി സന്ദർശിച്ച് ഭാവി പരിപാടികളെക്കുറിച്ച് ഉപദേശം തേടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.