പിന്നണി ഗാനാലാപന രംഗത്തേക്ക് 13-ാം വയസിൽ കടന്നുവന്ന ലത മങ്കേഷ്‌കറിന് ആയിരക്കണക്കിന് പുരസ്‌കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. ഹിന്ദി, മറാഠി, ബംഗാളി ഉൾപ്പടെ നിരവധി ഇന്ത്യൻ പ്രാദേശിക ഭാഷകളിലും വിദേശ ഭാഷകളിലും ലതാജി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
79 വർഷത്തെ സംഗീത ജീവിതത്തില്‍ ഇന്ത്യൻ പിന്നണിഗാനരംഗത്തെ പകരം വയ്‌ക്കാനില്ലാത്ത പ്രതിഭയായി ലത മങ്കേഷ്‌കർ മാറി. സംഗീത ലോകത്തിന് ലത മങ്കേഷ്‌കർ നൽകിയ സംഭാവനകൾക്കായി നിരവധി പുരസ്‌കാരങ്ങളാണ് ഈ കാലയളവിൽ അവരെ തേടിയെത്തിയത്.
1. കേന്ദ്ര സർക്കാർ പുരസ്‌കാരങ്ങൾ
ഇന്ത്യൻ സംഗീതലോകത്തിന് നൽകിയ സംഭാവനകളെ മുൻനിർത്തി കേന്ദ്രസർക്കാർ 1969ൽ ലതാജിക്ക് പത്മഭൂഷൺ നൽകി ആദരിച്ചു. 1989ൽ ദാദസാഹിബ് ഫാൽകെ പുരസ്‌കാരവും 1999ൽ പത്മവിഭൂഷണും 2001ൽ ഭാരത് രത്നയും നൽകി.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_jff.jpg)
രാജ്യം 60-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കവെ 2008ൽ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് പുരസ്‌കാരവും ലതാജിയെ തേടിയെത്തി.
2. ഫിലിംഫെയർ അവാർഡുകൾ
ഫിലിംഫെയർ അവാർഡുകൾ ആരംഭിക്കുമ്പോൾ മികച്ച പിന്നണിഗായകർ എന്ന കാറ്റഗറി പുരസ്‌കാരങ്ങളിൽ ഉണ്ടായിരുന്നില്ല. പുരസ്‌കാരങ്ങളിൽ ഈ കാറ്റഗറി ആരംഭിക്കുന്നതിന് പിന്നിൽ ലതാജിയുടെ മധുരമായ 'പ്രതിഷേധ സ്വരത്തിന്‍റെ' മുർച്ഛയായിരുന്നു. ശങ്കർ ജയ്‌കിഷന്‍റെ സംവിധാനത്തിൽ 1956ൽ പുറത്തിറങ്ങിയ 'ചോരി ചോരി' സിനിമയിലെ 'രാസിക് ബൽമ' എന്ന ഗാനത്തിനാണ് 1956ൽ മികച്ച ഗാനത്തിനുള്ള പുരസ്‌കാരം ലഭിക്കുന്നത്.
അവാർഡ് വേദിയിലെത്തിയ ലതാജിയോട് ഈ ഗാനം ആലപിക്കാൻ ആവശ്യപ്പെട്ടെങ്കിലും 'മികച്ച പിന്നണിഗായകർക്ക്' പുരസ്‌കാരം നൽകാത്തതിനാൽ ലതാജി ആവശ്യം നിരസിച്ചു. ഈ പ്രതിഷേധ സ്വരത്തിന് ശേഷമാണ് 1959 മുതൽ മികച്ച പിന്നണി ഗായകർ എന്ന വിഭാഗം കൂടി ഫിലിം ഫെയർ അവാർഡിൽ ഉൾപ്പെടുത്തിയത്.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_jdjdf.jpg)
മികച്ച ഗായിക, ഗായകൻ എന്ന പ്രത്യേക വിഭാഗം വരാനും പിന്നെയും സമയമെടുത്തു. തുടർന്ന് 1959 മുതൽ 1967 വരെ മികച്ച ഗായികക്കുള്ള പുരസ്‌കാരം ലതാജിയെ തേടിയെത്തി. യുവതലമുറയെ പടുത്തുയർത്തേണ്ടതിന്‍റെ പ്രാധാന്യം മനസിലാക്കിയ ലതാജി 1970ൽ അവാർഡ് നിരസിച്ചു. പിന്നീട് 1993ൽ ലൈഫ് ടൈം അച്ചീവ്മെന്‍റ് അവാർഡും 1994, 2004 വർഷങ്ങളിൽ ഫിലിം ഫെയർ സ്‌പെഷ്യൽ അവാർഡും ലതാജിക്ക് ലഭിച്ചു.
3. ദേശീയ ചലച്ചിത്ര പുരസ്‌കാരം
മികച്ച പിന്നണി ഗായികക്കുളള ദേശിയ പുരസ്‌കാരം മൂന്ന് തവണ ലത മങ്കേഷ്‌കറെ തേടിയെത്തി. 1972ൽ പുറത്തിറങ്ങിയ 'പരിചയ്', 1975ൽ പുറത്തിറങ്ങിയ 'കോര കാഗസ്', 1990ൽ റിലീസ് ചെയ്‌ത 'ലേക്കിൻ' എന്ന ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് ലതാജിക്ക് ദേശിയ പുരസ്‌കാരം ലഭിച്ചത്.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_jkff.jpg)
4. മഹാരാഷ്‌ട്ര സംസ്ഥാന ഫിലിം പുരസ്‌കാരങ്ങൾ
മഹാരാഷ്‌ട്ര സർക്കാർ നൽകുന്ന ചലച്ചിത്ര പുരസ്‌കാരങ്ങളിൽ രണ്ട് തവണയാണ് ലതാജിക്ക് പിന്നണിഗായികക്കുള്ള അവാർഡ് ലഭിക്കുന്നത്. 1966ൽ പുറത്തിറങ്ങിയ 'സാധി മാനസെ' ചിത്രത്തിലെ ഗാനത്തിനും 1967ൽ പുറത്തിറങ്ങിയ ജെയ്‌ട് രേ ജയ്‌ട് എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കുമാണ് പുരസ്‌കാരം ലഭിച്ചത്.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_terr.jpg)
5. ബംഗാൾ ഫിലിം ജേണലിസ്റ്റ്സ് അസോസിയേഷൻ അവാർഡുകൾ
ബംഗാർ ഫിലം ജേണലിസ്റ്റ്സ് അസോസിയേഷന്‍റെ മികച്ച പിന്നണി ഗായികക്കുള്ള പുരസ്‌കാരം നിരവധി തവണയാണ് ലതാജിയെ തേടിയെത്തിയത്. 1964ൽ വോ കൗൻ ദി, 1967ൽ മിലൻ, 1968ൽ രാജാ ഔർ റങ്ക്, 1969ൽ സരസ്വതി ചന്ദ്ര, 1970ൽ ദോ രാസ്‌ത, 1971ൽ തേരേ മേരെ സപ്നെ, 1973ൽ പുറത്തിറങ്ങിയ മർജിന അബ്ദുള്ള, ബോൺ പലാഷിർ പടബലി എന്നീ ചിത്രങ്ങളിലെ ഗാനങ്ങൾക്കാണ് ലതാജിക്ക് പുരസ്‌കാരങ്ങൾ തേടിയെത്തിയത്.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_jflf.jpg)
6. ലത മങ്കേഷ്‌കർ പുരസ്‌കാരങ്ങൾ
സംഗീതത്തിൽ സൃഷ്‌ടികളെ ആദരിക്കുന്നതിനായി ആരംഭിച്ച ദേശിയതലത്തിലുള്ള പുരസ്‌കാരമാണ് ലത മങ്കേഷ്‌കർ പുരസ്‌കാരം. ഇന്ത്യയിലെ വിവിധ സംസ്ഥാന സർക്കാരുകൾ ഈ പേരിൽ തന്നെ വിവിധ അവാർഡുകൾ നൽകുന്നുണ്ട്. 1984ൽ മധ്യപ്രദേശ് സർക്കാർ പ്രശസ്‌തി പത്രവും ക്യാഷ് അവാർഡും ഉൾപ്പെടുന്ന പുരസ്‌കാരം പ്രഖ്യാപിച്ചു.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_jdd.jpg)
1992 മുതൽ മഹാരാഷ്‌ട്ര സർക്കാരും ലത മങ്കേഷ്‌കർ പുരസ്‌കാരം ആരംഭിച്ചു. ആന്ധ്രാപ്രദേശ് സർക്കാരും ഇത്തരത്തിൽ വാനമ്പാടിയുടെ പേരിൽ അവാർഡുകൾ നൽകുന്നുണ്ട്.
7. ഗിന്നസ് റെക്കോഡ്
ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗാനങ്ങൾ റെക്കോർഡ് ചെയ്‌ത ഗായികയെന്ന ഗിന്നസ് റെക്കോഡിന് ലത മങ്കേഷ്‌കർ അർഹയായി. 1948 മുതൽ 1974 വരെയുള്ള കാലയളവിൽ 20 ഇന്ത്യൻ ഭാഷകളിലായി 25,000ത്തോളം ഗാനങ്ങളാണ് ലതാജി ആലപിച്ചത്.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_uryr.jpg)
സജീവമായി പിന്നണിഗാനരംഗത്തുണ്ടായിരുന്ന 2019 വരെ നിരവധി പുരസ്‌കാരങ്ങളാണ് ഇവരെത്തേടിയെത്തിയത്.
8. രാജ്യത്തിന്‍റെ മകൾ അവാർഡ്
90-ാം വയസിലാണ് ലത മങ്കേഷ്‌കറിന് നരേന്ദ്രമോദി സർക്കാർ രാജ്യത്തിന്‍റെ മകൾ എന്ന ബഹുമതി നൽകി ആദരിക്കുന്നത്. ഏഴ് പതിറ്റാണ്ടായി ഇന്ത്യൻ സംഗീതലോകത്തിന് നൽകിയ സംഭാവനകൾക്കാണ് ബഹുമതി.
![വാനമ്പാടിക്ക് ലഭിച്ച പ്രധാന പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർക്ക് ലഭിച്ച പുരസ്‌കാരങ്ങൾ ലത മങ്കേഷ്‌കർ മരണം Awards and honours bestowed upon Lata Mangeshkar Lata Mangeshkar death Lata Mangeshkar updates](https://etvbharatimages.akamaized.net/etvbharat/prod-images/14386427_tweer.jpg)
READ MORE: കദളി കൺകദളി ചെങ്കദളി പൂ വേണോ.... മലയാളിക്ക് മറക്കാനാകുമോ ആ ശബ്‌ദം....