ന്യൂഡൽഹി: കൊവിഡ് നിയന്ത്രണവുമായി ബന്ധപ്പെട്ട് നടപ്പാക്കാൻ കഴിയാത്ത ഉത്തരവുകൾ പാസാക്കരുതെന്ന് ഹൈക്കോടതികൾക്ക് സുപ്രീംകോടതി നിർദേശം. കൊവിഡുമായി ബന്ധപ്പെട്ട ദേശീയ അന്തർദ്ദേശീയ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നിന്നും ഹൈക്കോടതികൾ വിട്ടുനിൽക്കണമെന്നും സുപ്രീംകോടതി പറഞ്ഞു. ഹൈക്കോടതികളുടെയും സംസ്ഥാന സർക്കാരുകളുടെയും ആത്മവീര്യം ഇല്ലാതാക്കാൻ താത്പര്യമില്ലെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു.
Also Read: മിന്നൽ പ്രളയം: ഒരു കുടുംബത്തിലെ ഒമ്പത് പേരെ രക്ഷപ്പെടുത്തി; ദൃശ്യങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ഓരോ ഗ്രാമത്തിനും ഐസിയു സൗകര്യങ്ങളുള്ള രണ്ട് ആംബുലൻസുകൾ നൽകാൻ സംസ്ഥാനത്തിന് നിർദേശം നൽകിയ അലഹബാദ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. എല്ലാ ഹൈക്കോടതികളും തങ്ങളുടെ ഉത്തരവ് നടപ്പാക്കുന്നതിന്‍റെ പ്രായോഗികതയെക്കുറിച്ച് ആലോചിക്കണമെന്നും നടപ്പാക്കാൻ അസാധ്യമായ ഉത്തരവുകൾ പാസാക്കരുതെന്നുമാണ് ജസ്റ്റിസ് വിനീത് സരൺ, ജസ്റ്റിസ് ബി.ആർ. ഗവായി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞത്. ക്വാറന്‍റൈൻ സെന്‍ററുകളിലെ ശോചനീയാവസ്ഥയും ഉത്തർപ്രദേശിലെ കൊവിഡ് രോഗികൾക്ക് മികച്ച ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കേസ് കേൾക്കവെയായിരുന്നു സുപ്രീംകോടതിയുടെ പ്രതികരണം.
Also Read: കൊവിഡ് പ്രതിരോധ രംഗത്ത് പുതിയ കാല്‍വെപ്പുമായി ഡി.ആര്‍.ഡി.ഒ