ശ്രീനഗർ: ജമ്മു കശ്‌മീരിലെ കശ്‌മീർ ഡിവിഷനിലെ ഉയർന്ന പ്രദേശങ്ങളിൽ ഹിമപാത മുന്നറിയിപ്പ് പ്രഖ്യാപിച്ച് അധികൃതർ. അടുത്ത ഏതാനും ദിവസങ്ങളിൽ കുപ്വാര ജില്ലയിൽ ഇടത്തരം അപകട ഹിമപാത മുന്നറിയിപ്പ് തുടരുമെന്നും ബാരാമുള്ള, അനന്ത്നാഗ്, കുൽഗാം, ബന്ദിപോര, ഗണ്ടർബാൽ ജില്ലകളിൽ കുറഞ്ഞ അപകട ഹിമപാത മുന്നറിയിപ്പ് തുടരുമെന്നും ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. മുൻകാലങ്ങളെ അപേക്ഷിച്ച് സമീപ വർഷങ്ങളിൽ ഹിമപാതങ്ങൾ ആളപായങ്ങൾക്കും കാരണമാകുന്നുണ്ട്. ഉയർന്നുവരുന്ന വനനശീകരണത്തെ തുടർന്നാണ് ഹിമപാതങ്ങൾ ഉണ്ടാകുന്നതെന്നാണ് വിദഗ്‌ധർ പറയുന്നത്.
ജമ്മു കശ്‌മീരിൽ ഹിമപാത മുന്നറിയിപ്പ് - ശ്രീനഗർ
ആളപായങ്ങൾക്കും കാരണമാകുന്ന ഹിമപാതങ്ങൾ വനനശീകരണത്തെ തുടർന്നാണ് ഉണ്ടാകുന്നതെന്നാണ് വിദഗ്‌ധരുടെ അഭിപ്രായം