ETV Bharat / bharat

ഉത്തരാഖണ്ഡില്‍ വീണ്ടും ഹിമപാതം ; കേദാർനാഥ് ക്ഷേത്രത്തിന് പിറകിലെ മലനിരകളില്‍ നിന്നുള്ള ദൃശ്യം പുറത്ത്

ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് സമീപം ഹിമപാതം. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സംസ്ഥാനത്ത് കനത്ത മഴയാണ് പെയ്യുന്നത്

Avalanche  Avalanche again in Himalayan Glacier region  Uttarakhand  Himalayan region  Kedarnath  Badrinath  Temple Committe  കേദാര്‍നാഥ്  ഹിമപാതം  ക്ഷേത്രങ്ങള്‍  ഭാരവാഹികള്‍  ഉത്തരാഖണ്ഡിലെ കേദാർനാഥ്  കേദാര്‍നാഥ്  ഉത്തരാഖണ്ഡ്  ബദരീനാഥ്  ദേശീയപാത  ഹിമപ്രവാഹം  കനത്ത മഴ
കേദാര്‍നാഥ് ക്ഷേത്രത്തിന് സമീപം വീണ്ടും ഹിമപാതം; ക്ഷേത്രങ്ങള്‍ക്ക് കേടുപാടുകളില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍
author img

By

Published : Oct 1, 2022, 9:35 PM IST

കേദാര്‍നാഥ് (ഉത്തരാഖണ്ഡ്) : ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിന് സമീപം ഹിമപ്രവാഹം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലെ മലനിരകളില്‍ ഭീമാകാരമായ ഹിമപാളികള്‍ തകര്‍ന്ന് ദൂരെ നിന്ന് ഒരു ജലരേഖ പോലെ പ്രത്യക്ഷപ്പെട്ടതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഹിമപാതത്തില്‍ ക്ഷേത്രങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന് ബദരിനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് അജേന്ദ്ര അജയ് അറിയിച്ചു.

അതേസമയം ക്ഷേത്രങ്ങളിലേക്കുള്ള യാത്ര സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇക്കഴിഞ്ഞ സെപ്‌റ്റംബർ 22ന് വൈകിട്ട് കേദാർനാഥ് ധാമിലെ ചോരാബാരി ഹിമപാളിയുള്ള വൃഷ്‌ടിപ്രദേശത്ത് ഹിമപാതമുണ്ടായിരുന്നു. കേദാർനാഥ് ക്ഷേത്രത്തിന് പിറകില്‍ അഞ്ച് കിലോമീറ്റർ അകലെയാണ് ചോരാബാരി ഹിമപാളി സ്ഥിതി ചെയ്യുന്നത്.

ഹിമപാതത്തിന്‍റെ ദൃശ്യം

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉത്തരാഖണ്ഡില്‍ കനത്ത മഴയാണ് പെയ്യുന്നത്. ഇതേ തുടര്‍ന്ന് സെപ്‌റ്റംബർ 29ന് പെട്ടെന്നുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് രുദ്രപ്രയാഗിലെ ദേശീയപാത (എന്‍എച്ച് 109) അടച്ചിരുന്നു. ദേശീയപാതയില്‍ ഗതാഗതം തടസപ്പെട്ടതോടെ റോഡിന്‍റെ ഇരുവശങ്ങളിലും വാഹനങ്ങളുടെ നീണ്ട നിര പ്രത്യക്ഷപ്പെട്ടു.

സെപ്‌റ്റംബർ 22ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബദരിനാഥിലെയും കേദാർനാഥിലെയും ക്ഷേത്രങ്ങളുടെ പുനർനിർമാണ പ്രവർത്തനങ്ങൾ ഓണ്‍ലൈനിലൂടെ അവലോകനം ചെയ്യുകയും പുരോഗതിയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്‌തു. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി യോഗത്തിൽ നേരിട്ട് പങ്കെടുത്തിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.