മുംബൈ: കൊവിഡിനെ തുടര്‍ന്ന് മഹാരാഷ്‌ട്രയിലെ ഔറംഗാബാദില്‍ ഏര്‍പ്പെടുത്തിയ ലോക്ക് ഡൗണ്‍ പിന്‍വലിച്ചു. നേരത്തെ കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ ഒമ്പത് വരെ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താനാണ് തീരുമാനിച്ചത്. വിവിധ സംഘടനകള്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ തുടങ്ങിയവരുമായി കലക്‌ടര്‍ സുനില്‍ ചൗഹാന്‍ നടത്തിയ കൂടിക്കാഴ്‌ചക്കൊടുവിലാണ് അന്തിമ തീരുമാനം.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 27,918 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 139 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു. ഇതോടെ സംസ്ഥാനത്ത് ഇതേവരെ 23,77,127 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു, 3,40,542 പേര്‍ നിലവില്‍ രോഗത്തെ തുടര്‍ന്ന് ചികിത്സയിലാണ്. 54,422 പേര്‍ ഇതേവരെ രോഗത്തെ തുടര്‍ന്ന് മരിച്ചു.